Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൈബർ ആക്രമണങ്ങളെ പുച്ഛിച്ച് തള്ളുന്നു; പിടിക്ക് ഭക്ഷണം മാറ്റിവെക്കുന്നത് തന്റെ സ്വകാര്യത';ഉമ തോമസ്

കൊച്ചി; തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ്. പരാജയ ഭീതികൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നതെന്നും അതിനെ അർഹിക്കുന്ന അവജ്ഞനോയെ തള്ളുകയാണെന്നും ഉമ പറഞ്ഞു. പി ടി തോമസിനായി ഭക്ഷണം മാറ്റിവെയ്ക്കാറുണ്ടെന്ന് പറഞ്ഞതിന് കടുത്ത പരിഹാസമാണ് നേരിടുന്നത്. അത് തന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആരും ഇടപെടേണ്ടതില്ല. അക്കാര്യത്തിൽ ആരും ഇടപെടുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും ഉമ തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഉമ തോമസിന്റെ പ്രതികരണം.

photo-2022-05-04-17-12-14-1653884

'തിരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം കടുത്ത സൈബർ ആക്രമാണ് നേരിട്ടത്. പണ്ടൊക്കെ സ്ത്രീകൾ ഭർത്താക്കൻമാർ മരിച്ചാൽ തീയിൽ ചാടും എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് ചാടുന്നത് എന്നായിരുന്നു പരിഹാസം. ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകൾ ഇവിടെ വേണമെന്നാണോ അവർ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയില്ല. നേതൃപാടവമുള്ള സ്ത്രീകൾ ഇവിടെ വരാൻ പാടില്ലെന്ന ചിന്തയാണോ ഇടതുപക്ഷ മുന്നണിക്കുള്ളത് എങ്കിൽ അവർ തിരുത്തപ്പെടണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പോകേണ്ടതാണെന്ന് മറക്കരുത്. ഇതിനെതിരെ താൻ ശക്തമായി തന്നെ പോരാടും'.

'പി ടിക്ക് ഭക്ഷണം ഇപ്പോഴും മാറ്റിവെയ്ക്കുന്നതിനെ കുറിച്ചാണ് മറ്റൊരു പരിഹാസം നേരിടേണ്ടി വന്നത്. അത് എന്റെ സ്വകാര്യ കാര്യമാണ്. പിടിക്ക് ഭക്ഷണം മാറ്റിവെയ്ക്കുന്നുവെന്ന് പറഞ്ഞ് ഞാൻ ആരോടും വോട്ട് തേടിയിട്ടില്ല. അക്കാര്യത്തിൽ ആരും ഇടപെടേണ്ട ആവശ്യമില്ല. അത്തരത്തിലുള്ള ഇടപെടൽ താൻ ഇഷ്ടപ്പെടുന്നുമില്ല. ഇക്കാര്യങ്ങളെല്ലാം പ്രചരിപ്പിക്കുന്നത് അവരുടെ പരാജയ ഭീതിയാണ്.
രണ്ടാം കിട എന്നല്ല, തീർത്തും താഴേക്കിടയിലുള്ള അധഃപതിച്ച പ്രവർത്തനമാണ് അവർ നടത്തുന്നത്. അതിന് പ്രോത്സാഹിപ്പിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അവരോട് തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഉമ തോമസ് പറഞ്ഞു. സൈബർ ആക്രമണങ്ങളെ അവഞ്ജയോടെ തള്ളിക്കളയുകളാണെന്നും' അവർ വ്യക്തമാക്കി.

മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ

നാളെയാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ വിജയം തങ്ങൾക്കൊപ്പമാണെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. എന്നാൽ കാടിളക്കിയുള്ള പ്രചരണം നടത്തിയിട്ടും പോളിംഗ് ശതമാനത്തിൽ കുറവ് വന്നത് മുന്നണികളെ കടുത്ത ആശങ്കയിൽ ആക്കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫ് കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണയും ഇവിടെ പോളിംഗ് കുറവാണെന്നാണ് യുഡിഎഫ് വാദം. അതേസമയം പോളിംഗിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന് എൽഡിഎഫും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+