കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അപ്പോളും പറഞ്ഞില്ലേ... പോരണ്ട പോരണ്ടാന്ന്'...; വൈറൽ വീഡിയോയിൽ പ്രതികരിച്ച് ഹൈബിയുടെ ഭാര്യ

Google Oneindia Malayalam News

കൊച്ചി : യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസിന്റെ വിജയം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പലയിടങ്ങളിൽ നിന്നും മികച്ച രീതിയിലുളള സന്തോഷ പ്രകടനങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു.

എന്നാൽ, ഈ സന്തോഷത്തിന് ഇരട്ടി മധുരം നൽകുന്ന തരത്തിലെ മറ്റൊരു വൈറൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയി മാറിയിരിക്കുന്നു. ഹൈബി ഈഡന്‍ എംപിയുടെ ഭാര്യയായ അന്നയുടെ വൈറൽ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയി മാറിയിരിക്കുന്നത്.

'അപ്പോളും പറഞ്ഞില്ലേ പോരണ്ട പോരണ്ടാന്ന്' എന്നുളള അന്നയുടെ വീഡിയോയാണ് ജനങ്ങൾ ഏറ്റെടുത്തത്. വൈറൽ വീഡിയോക്ക് ലഭിക്കുന്ന പ്രതികരങ്ങൾക്ക് പിന്നാലെ, ഇപ്പോളിതാ ഹൈബി ഈഡന്റെ ഭാര്യ അന്ന വൺ ഇന്ത്യാ മലയാളത്തോട് പ്രതികരിച്ചിരിക്കുന്നു.

1

വോട്ട് എണ്ണി തുടങ്ങി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വിജയം ഉറപ്പിച്ചെന്ന മട്ടിലാണ് അന്ന വ്യത്യസ്ത വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കിട്ടത്. ജോലിക്ക് പോകുന്നതിന് മിമ്പ് എടുത്ത ഒരു ചെറിയ വീഡിയോ ആയിരുന്നു. പക്ഷേ ഇത് വൈറൽ ആയി മാറുമെന്ന് കരുതിയില്ല. വൈറൽ ആവുക എന്നതിനോട് പേടിയാണെന്നും അന്ന വൺ ഇന്ത്യാ മലയാളത്തോട് പറഞ്ഞു. വലിയ ക്രിയേറ്റിവിറ്റി ഒന്നും ആ വീഡിയോയ്ക്ക് പിന്നിലില്ലെന്ന് ഹൈബി ഈഡന്റെ ഭാര്യ പറഞ്ഞു.

തൃക്കാക്കര ഫലം:'എൽഡിഎഫ് ജനവിധി അംഗീകരിക്കുന്നു,എല്ലാം പരിശോധിച്ച് മുന്നോട്ട് പോകും;മുഹമ്മദ് റിയാസ്തൃക്കാക്കര ഫലം:'എൽഡിഎഫ് ജനവിധി അംഗീകരിക്കുന്നു,എല്ലാം പരിശോധിച്ച് മുന്നോട്ട് പോകും;മുഹമ്മദ് റിയാസ്

2

സന്തോഷം വരുമ്പോൾ ഭയങ്കരമായി ചിരിക്കുകയും സങ്കടം വരുമ്പോൾ നെഞ്ചത്തടിച്ചു കരയുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. ആ രീതിയിലുള്ള ഒരു സാധാരണ സ്ത്രീയാണ്. ഇടപ്പള്ളി ഭാഗത്ത് വോട്ട് എണ്ണി തുടങ്ങിയപ്പോൾ 4000 വോട്ടിന്റെ ലീഡ് വന്നിരുന്നു. സാധാരണ നിലയിൽ കുറച്ച് പിന്നിലേക്ക് യു ഡി എഫ് പോകാനുള്ള ബൂത്താണ് അത്. പക്ഷെ, നല്ല ലീഡ് ഉണ്ടായിരുന്നു. ഇതിന്റെ എല്ലാം ഭാഗമായി ഞാൻ ജോലിക്ക് പോകുന്നതിനു മുൻപ് എന്തെങ്കിലും ഒരു പോസ്റ്റ് ഇടണമെന്ന് തോന്നി.

3

അതൊരു സാധാരണ പോസ്റ്റ് ആയാൽ പോര എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് വീടിനടുത്തുളള ഔസേപ്പേട്ടൻ സന്ധ്യയായി കഴിഞ്ഞാൽ അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ഈ പാട്ട് പാടാൻ തുടങ്ങും.... ഇത് ഓർമ്മ വന്നിട്ട് പെട്ടെന്ന് ചെയ്തതാണ്. ഒട്ടും പ്ലാൻ ചെയ്യാതെ ഒരു വീഡിയോ എടുക്കൂ എന്ന് പറഞ്ഞ് ചെയ്ത വീഡിയോ ആണത്. ആ സമയത്ത് ലീഡ് 10000 കിടക്കുമോ 15000 കടക്കുമോ എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. അത് പോസ്റ്റ് ചെയ്ത് ഞാൻ എന്റെ പണിക്ക് പോവുകയാണ് ചെയ്തത്.

നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ

4

പക്ഷേ കോടതിയിൽ എത്തിയപ്പോഴാണ് വക്കീലന്മാർ പറയുന്നത് വീഡിയോ വൈറലായി എന്ന്. പക്ഷേ, എനിക്ക് പേടിയാണ് വൈറൽ ആവുക എന്നത്. ഒരു അപ്പും ഒരു ഡൗണും ഉണ്ടാകുമല്ലോ. അത് എങ്ങനെയാണ് വൈറലായി എന്ന് എനിക്കറിയണമായിരുന്നു. ഇടവേള കിട്ടിയപ്പോൾ നേരിട്ട് നോക്കി. അപ്പോൾവ അറിയാൻ കഴിഞ്ഞു. പലരും പല രീതിയിലാണ് സന്തോഷിക്കുന്നത്. എന്റെ സന്തോഷങ്ങൾ ഞാൻ ഈ രീതിയിലാണ് പ്രകടിപ്പിക്കാനുളളതെന്ന് അന്ന വ്യക്തമാക്കി.

5

അപ്പോഴും പറഞ്ഞില്ലേ, പോരണ്ടാ പോരണ്ടാന്ന് അത് ആരെയാണ് ഉദ്ദേശിച്ചതെന്ന് അവർക്ക് തന്നെ അറിയാം എന്നും ഹൈബി ഈഡന്റെ ഭാര്യ വ്യക്തമാക്കി. ആരോടാണ് താൻ അത് പറഞ്ഞിട്ടുള്ളതെന്ന് അവർക്കു തന്നെ മനസ്സിലായിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാലെ ഹൈബി വിളിച്ചപ്പോൾ ഞാൻ കോടതിയിലായിരുന്നു. ഞങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. അതിപ്പോൾ, തെറിയാണോ കേൾക്കുന്നതെന്ന് പോലും എനിക്ക് അറിയില്ല.

6

യുഡിഎഫ് പ്രവർത്തകർക്ക് എല്ലാം ഉറപ്പായിരുന്നു നല്ല ഭൂരിപക്ഷത്തോടെ തന്നെ ഉമാ തോമസ് തൃക്കാക്കരയിൽ ജയിക്കും എന്നത്. ഹൈബി പറയുന്നത് ദിവസേന കേൾക്കുന്നത് അല്ലേ. ഒരു മണ്ഡലം എന്താണെന്നത് നമുക്ക് അറിയാൻ പറ്റുമല്ലോ. ആ രീതിയിലുള്ള പേടിയൊന്നും എനിക്കുണ്ടായിരുന്നില്ല.. പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് അബദ്ധം ആകുമോ എന്നത് പോലും ചിന്തിച്ചില്ല. ആ വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയത്ത് പോലും ആ രീതിയിൽ ഞാൻ ചിന്തിച്ചില്ലെന്നും അന്ന വൺ ഇന്ത്യാ മലയാളത്തോട് പറയുന്നു.

7

തൃക്കാക്കരയിൽ ഉള്ള ആളുകൾ മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ വേണ്ടി പണിയെടുത്തത്. മറ്റു സ്ഥലങ്ങളിലുള്ള പലരും ഈ തിരഞ്ഞെടുപ്പിനെ ആത്മാർത്ഥതയോടെ കണ്ടു. വളരെ നല്ലൊരു കാൻഡിഡേറ്റിനെ ആണ് യുഡിഎഫ് തിരഞ്ഞെടുത്തത്. അതിനാൽ തന്നെ യാതൊരു രീതിയിലുള്ള സംശയവും വിജയത്തെ സംബന്ധിച്ച് ഉണ്ടായിരുന്നില്ല. ഹൈബിയും വളരെയധികം ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്.

8

ഇലക്ഷൻ പ്രചരണത്തിന് വേണ്ടി താൻ പോയിരുന്നു എന്നും അന്ന പറഞ്ഞു. പിടി ഉണ്ടായിരുന്ന കാലത്ത് തന്നെ ഉമ ചേച്ചിയുമായി വലിയ ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. ഹൈബിയുടെ ഇലക്ഷൻ സമയത്തും ഉമ ചേച്ചി വളരെ ആക്ടീവായാണ് ഇടപെട്ടത്. അത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. പല സ്ഥലങ്ങളിലും അമ്മ ചേച്ചി എനിക്കൊപ്പം ഹൈബിയ്ക്ക് വേണ്ടി വന്നിട്ടുള്ളതാണ്. ചേച്ചി എന്നുള്ള ആദരവ് എപ്പോഴുമുണ്ട്. തൃക്കാക്കരക്കാരുടെ തീരുമാനമാണ് ഫലത്തിലൂടെ അറിഞ്ഞത്.

9

അതേസമയം, ഈ വീഡിയോ ക്രിയേറ്റിവിറ്റിക്ക് പിന്നിൽ എന്താണെന്നുള്ള ചോദ്യത്തിന് ജനറ്റിക് എഞ്ചിനീയറിംഗ് എന്നാണ് അന്ന ഉത്തരം പറഞ്ഞത്. എന്നാൽ, തിരഞ്ഞെടുപ്പിന് നിൽക്കാൻ തീരുമാനം ഉണ്ടോ എന്ന ചോദ്യത്തിനും അന്ന മറുപടി ഹാസ്യ രൂപേണ നൽകി. നാളയെ കുറിച്ച് ചിന്തിക്കാറില്ല. ഒരു കാട്ടിൽ തൽക്കാലം ഒരു സിംഹം മതിയല്ലോ. അതവിടെ ഉണ്ട് എന്നാണ് അന്ന വൺ ഇന്ത്യാ മലയാളത്തോട് വെളിപ്പെടുത്തിയത്.

6

അതേസമയം, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യുഡിഎഫിന് അനുകൂലമാകുകയാണ് ചെയ്തത്.

ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. 59,839 വോട്ടുകളാ്ന 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യുഡിഎഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 45510 വോട്ടാണ് നേടിയത്.അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.

Recommended Video

cmsvideo
Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

English summary
thrikkakara election result; Hibi Eden's Wife anna linda Eden responded her trending video on social media goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X