അമ്പിളി ദേവിക്ക് കുരുക്കിടാന്‍ ആദിത്യന്‍; കര്‍ശന നിര്‍ദേശവുമായി കോടതി, സ്വര്‍ണം തൊടാനാകില്ല
തൃശൂര്‍: സ്ത്രീധന പീഡനവും വധഭീഷണിയും ആരോപിച്ചാണ് നടി അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യന്‍ ജയനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കൊല്ലം ജില്ലയിലെ ചവറ പോലീസ് ആദിത്യനെതിരെ കേസെടുക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തു. ആദിത്യന്‍ കൈഞെരമ്പ് മുറിച്ച് ആശുപത്രിയിലായതും കുടുംബ പ്രശ്‌നത്തില്‍ മനംനൊന്താണ് ഇങ്ങനെ ചെയ്തതെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍ തൃശൂര്‍ കുടുംബ കോടതിയില്‍ ആദിത്യന്‍ ജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ചില നടപടികള്‍ സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യ വിഷയങ്ങളില്‍ ഇനി സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കരുത് എന്നാണ് അമ്പിളി ദേവിക്കുള്ള കോടതിയുടെ നിര്‍ദേശം. അമ്പിളിയുടെ വാദം പൊളിക്കുന്ന ചില രേഖകള്‍ ആദിത്യന്‍ ഹാജരാക്കി എന്ന വിവരവും പുറത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദിത്യനുമായി ബന്ധപ്പെടുന്ന സ്വകാര്യ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കരുത് എന്നാണ് തൃശൂര്‍ കുടുംബ കോടതിയുടെ നിര്‍ദേശം. ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സമൂഹ മാധ്യമങ്ങള്‍ വഴി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആദിത്യന്റെ ആരോപണം. മാത്രമല്ല, ക്രൂരമായി തന്നോട് പെരുമാറുന്നുവെന്നും ആദിത്യന്‍ ചൂണ്ടിക്കാട്ടുന്നു.

അമ്പിളി ദേവിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സ്വര്‍ണമോ സ്ത്രീധനമോ താന്‍ ആവശ്യപ്പെട്ടിട്ടില്ല. സ്വര്‍ണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നുവെന്നും ആദിത്യന്‍ കോടതിയില്‍ വാദിച്ചു. തന്റെ വാദങ്ങള്‍ക്ക് ബലമേകുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും കോടതിക്ക് കൈമാറി.

തനിക്ക് സാമ്പത്തികമായി കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സീരിയല്‍ താരങ്ങളുടെ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇതില്‍ നഷ്ടപരിഹാരം വേണമെന്നും ആദിത്യന്‍ ജയന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 10 കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആദിത്യന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്പളി ദേവി കഴിഞ്ഞ ഏപ്രിലിലാണ് ആദിത്യനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നും തന്റെ സ്വര്‍ണവും പണവും ദുരുപയോഗം ചെയ്തുവെന്നും അമ്പിളി ദേവി പരാതിപ്പെട്ടിരുന്നു. 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയുമാണ് ദുരുപയോഗം ചെയ്തതെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.

സ്വര്‍ണവും പണവും ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശരിയല്ലെന്ന് ആദിത്യന്‍ ജയന്‍ പറയുന്നു. സ്വര്‍ണം നടി തന്നെ ബാങ്കില്‍ വച്ചിരിക്കുകയാണ്. അതിനുള്ള രേഖയും ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് സ്വര്‍ണവുമായി ബന്ധപ്പെട്ട് കോടതി സുപ്രധാന തീരുമാനവും കൈക്കൊണ്ടു. കേസില്‍ തീര്‍പ്പുണ്ടാകുംവരെ സ്വര്‍ണം ആര്‍ക്കും കൈമാറരുതെന്ന് ബാങ്കിന് കോടതി നിര്‍ദേശം നല്‍കി.
നിറവയറുമായി നടി ഭാമ; അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണി... നടിയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

അമ്പിളി ദേവിക്ക് മറ്റൊരു വ്യക്തിയുമായി അടുപ്പമുണ്ട് എന്ന ആരോപണവും ആദിത്യന്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. അക്കാര്യം താന്‍ അറിഞ്ഞതോടെയാണ് നടി തനിക്കെതിരെ തിരിയാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട ചില ശബ്ദ സന്ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആദിത്യന്റെ അഭിഭാഷക പറഞ്ഞു. ചവറ പോലീസ് എടുത്ത കേസില്‍ ആദിത്യന്‍ ജയന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയിരുന്നു.

കര്‍ശന ഉപാധികളോടെയാണ് ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി ആദിത്യന്‍ തന്നെയും മാതാപിതാക്കളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നു അമ്പിളി ദേവി ആരോപിച്ചിരുന്നു.












Click it and Unblock the Notifications