അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എസ്.എന്‍.ഡി.പി.യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഈഴവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, നേടിയെടുത്തവ നിലനിര്‍ത്താനും വേണ്ടി സമുദായം ഒന്നിച്ചു നില്‍ക്കുകയും, ഐക്യത്തോടെ മുന്നോട്ട് പോകുകയും വേണം.

ശ്രീനാരായണ ഗുരുവിനെ ശരിയായ രീതിയില്ല കേരളത്തിലെ ബുദ്ധിജീവികള്‍ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

thushar

എസ്എന്‍ഡിപി ഗുരുദേവ പ്രതിഷ്ഠാചടങ്ങ് എസ്എന്‍ഡിപി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

ചമ്രവട്ടം ജീ ഗ്ഷന്‍ -തവനൂര്‍ റോഡിലെ എസ്.എന്‍.ഡി.പി.യൂനിയന്‍ ഓഫീസിന്റെ തിരുമുറ്റത്ത് ഗുരുദേവ വിശ്വാസികള്‍ക്കായുള്ള ഗുരുദേവ പ്രതിഷ്ഠാകര്‍മ്മമാണ് നടന്നത്.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അയക്കണ്ടി സന്തോഷ് മുഖ്യാതിഥിയായിരുന്നു. അഡ്വ.രാജന്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

21ഡയാലിസിസ് മെഷീനോടുകൂടി മലപ്പുറത്ത് പുതിയ സി.എച്ച് സെന്റര്‍ കെട്ടിടം വരുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പാണക്കാട് തങ്ങളുടെ ആഹ്വാനം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thushar Vellappally; Community should stay in unity to get all rights

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്