മലപ്പുറത്ത് പുലിയിറങ്ങി!! ഒന്നല്ല...നാട്ടുകാര്‍ ഭീതിയില്‍!! ആറ് ആടുകളെ കൊന്നു

  • By: Sooraj
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാക്കുണ്ട് നിവാസികള്‍ പുലിഭീതിയിലാണ്. കല്‍ക്കുണ്ട് ജനവാസ കേന്ദ്രത്തില്‍ വീണ്ടും പുലിയിറങ്ങി. ആറ് ആടുകളെയാണ് പുലി കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഒന്നില്‍ക്കൂടുതല്‍ പുലികള്‍

ഒന്നില്‍ക്കൂടുതല്‍ പുലികള്‍

ആറ് ആടുകളെ ഒരുമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഒന്നില്‍ക്കൂടുതല്‍ പുലികള്‍ വന്നിട്ടുണ്ടാവാമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നത്

ആടിനെ താമസിപ്പിച്ചിരുന്നത്

ആടിനെ താമസിപ്പിച്ചിരുന്നത്

ചേരിയിലെ തടത്തില്‍ യാസിര്‍ ബാബുവിന്റെ ആടുകളെയാണ് പുലി കൊലപ്പെടുത്തിയത്. വീടിന് അടുത്തു തന്നെ താല്‍ക്കാലിക ഷെഡിലാണ് ആടുകളെ പാര്‍പ്പിച്ചിരുന്നത്. ഈ ആടുകളെ ഷെഡിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയാണ് കൊന്നത്.

 പുലികള്‍ തന്നെ

പുലികള്‍ തന്നെ

ആടുകളുടെ കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. പുലികള്‍ തന്നെയാണ് ആടുകളെ കൊലപ്പെടുത്തിയതെന്ന് സ്ഥലം സന്ദര്‍ശിച്ച വെറ്റിവറി സര്‍ജന്‍ വ്യക്തമാക്കി.സ്ഥലത്തു കാണപ്പെട്ട കാല്‍പ്പാട് പുലിയുടേത് തന്നെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

70000 രൂപയുടെ നഷ്ടം

70000 രൂപയുടെ നഷ്ടം

70,000 രൂപയുടെ നഷ്ടം തനിക്കു സംഭവിച്ചതായി യാസിര്‍ ബാബു പറയുന്നു. കൊല്ലപ്പെട്ട ആറ് ആടുകളില്‍ ഒന്നു ഗര്‍ഭിണിയുമായിരുന്നു.

 പുലികളെ പിടികൂടി

പുലികളെ പിടികൂടി

കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് അതിര്‍ത്തിയായ ഓലപ്പാറയില്‍ വനംവകുപ്പ് മൂന്നു പുലികളെ കെണി വച്ചു പിടികൂടിയിരുന്നു. കിഴക്കേതല ടൗണിലും കുട്ടത്തിയിലും അരിമണല്‍ ഭാഗത്തുമെല്ലാം അന്നു നാട്ടുകാര്‍ പുലിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു.

അവര്‍ കണ്ടു

അവര്‍ കണ്ടു

കല്‍ക്കുണ്ട് മേഖലയില്‍ ടാപ്പിങിന് ജോലി ചെയ്യുന്നവര്‍ പുലികളെ നേരിട്ടു കണ്ടതായി സംശയുണ്ട്. മലഞ്ചെരുവിലെ പാറയിടുക്കുകളിലും മടകളിലുമാണ് പുലികളുടെ വാസമെന്നു കര്‍ഷകര്‍ പറയുന്നു.

English summary
tiger attacked goats in malappuram
Please Wait while comments are loading...