എന്‍ജിന്‍ തകരാറിലായി,കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു;ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറിലായി. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. മാര്‍ച്ച് 21 ചൊവ്വാഴ്ച പുലര്‍ച്ചെ വടക്കാഞ്ചേരിയില്‍ വെച്ചാണ് ചെന്നൈ-തിരുവനന്തപുരം മെയിലിന്റെ എന്‍ജിന്‍ തകരാറിലായത്.

Read Also: കറന്റ് ബില്ലടയ്ക്കാനും ശമ്പളത്തിനും പണമില്ല,കെപിസിസി സാമ്പത്തിക പ്രതിസന്ധിയില്‍?

Read Also: 'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?

Read Also: ആര്‍എസ്എസ് ഭീഷണി?പൂണൂല്‍ ജീവിതമാണ്,പക്ഷേ ചെങ്കൊടി ജീവനാണ്;കമ്മ്യൂണിസ്റ്റായ ശാന്തിക്കാരന്റെ പോസ്റ്റ്

പാലക്കാട് വരെ കൃത്യസമയം പുലര്‍ത്തിയാണ് ട്രെയിന്‍ ഓടിയത്. പിന്നീട് വടക്കാഞ്ചേരി സ്റ്റേഷന്‍ പിന്നിടുന്ന സമയത്താണ് ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായത്. സംഭവത്തെ തുടര്‍ന്ന് അഞ്ചു മണിക്കൂറോളമാണ് ട്രെയിന്‍ വടക്കാഞ്ചേരി സ്‌റ്റേഷനില്‍ പിടിച്ചിട്ടത്. ഇതേതുടര്‍ന്ന് ഷൊര്‍ണ്ണൂര്‍-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

train

ഷൊര്‍ണ്ണൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തുള്ള ട്രെയിനുകള്‍ അനിശ്ചതമായി വൈകുകയും, ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചെടുകയും ചെയ്തു. രാവിലെ 11 മണിയോടെയാണ് എന്‍ജിന്‍ തകരാര്‍ പരിഹരിച്ച് ചെന്നൈ മെയില്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ നിന്നും യാത്ര പുനരാരംഭിച്ചത്. സംസ്ഥാനത്ത് മിക്ക ട്രെയിനുകളും നിലവില്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

English summary
Kerala, Trains delayed due to engine failure.
Please Wait while comments are loading...