തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥ; ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു
Recommended Video

തലശ്ശേരി: തലശ്ശേരി സർക്കാർ ആശുപത്രിയിൽ ആദിവാസി യുവാവ് ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ചു. ഇരിട്ടി കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജു(46) ആണ്ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ശ്വാസം മുട്ടല്‍ അുഭവപ്പെട്ടതിനെതുടര്‍ന്ന് ചൊവ്വാഴ്ച കാലത്ത് ഇരിട്ടി ഗവ. ആശുപത്രിയില്‍ രാജു ചികിത്സതേടിയെങ്കിലും അവിടെ നിന്നും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഉച്ചയോടെ എത്തുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രാജൂവിന് ചികിത്സകളൊന്നും നല്‍കിയില്ലെന്ന് മരണപ്പെട്ട രാജുവിന്റെ ഭാര്യപരാതിപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ അസുഖം മൂര്‍ച്ചിച്ച വിവരം ഡ്യൂട്ടിയിലുണ്ടിയിരുന്ന നഴ്‌സിനോട് വിവരം പറഞ്ഞുവെങ്കിലും ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വരാനോ ചികിത്സ നല്‍കാനോ തയ്യാറായില്ലെന്ന് സീമ പറഞ്ഞു. പുലര്‍ച്ചെ 5 മണിക്കാണ് ഭര്‍ത്താവ് മരണപ്പെട്ടതായി കണ്ടത്. രാജു മരണപ്പട്ട വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് രാജുവിന്റെ മൃതദ്ദേഹം വാര്‍ഡില്‍ നിന്നും മാറ്റാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായതെന്ന് ആരോപണം.

അതേ സമയം ചികിത്സ കിട്ടാത്തകാര്യം ഭാര്യ സീമ മാധ്യമ പ്രവര്‍ത്തകരോടും പൊതു പ്രവര്‍ത്തകരോടുംപറഞ്ഞെങ്കിലും കാര്യങ്ങള്‍ തിരക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്രണ്ടോമറ്റു ഡോക്ടര്‍മാരോ വിവരങ്ങള്‍ ആരായാന്‍ തയ്യാറായില്ല. ഇതിനിടയില്‍ആശുപത്രി വികസന സമിതി അംഗങ്ങളും സൂപ്രണ്ടും മറ്റു ചിലരും ചേര്‍ന്ന് രാജുവിന്റെ മൃതദ്ദേഹം പോസ്റ്റു മോര്‍ട്ടം ചെയ്യാതെ തലശ്ശേരി ജനറല്‍ആശുപത്രിയിലെ ആംബുലന്‍സില്‍ നാട്ടിലേക്ക് കടത്തിടിവുകയായിരുന്നു.മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ കയറ്റി വിട്ട വിവരം അറിഞ്ഞത് ഏറെനേരം വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കി.












Click it and Unblock the Notifications