കൊച്ചിയില്‍ എല്‍ഡിഎഫ്: കൊല്ലത്ത് ബിജെപി സീറ്റ് 312 ന് വോട്ടിന് പിടിച്ചെടുത്ത് യുഡിഎഫ്

തിരുവനന്തപുരം: 36 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ കൂടുതല്‍ വ്യക്തമായ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ശ്രദ്ധേയ വിജയങ്ങള്‍ നേടി മുന്നണികള്‍. നിർണ്ണായകമായ തിരഞ്ഞെടുപ്പുകള്‍ നടന്ന കൊച്ചി കോർപ്പറേഷനിലും പിറവം നഗരസഭയില്‍ ഇടത് സ്ഥാനാർത്ഥികള്‍ വിജയിച്ചപ്പോള്‍ ഇരിങ്ങാലക്കുട നിലനിർത്താന്‍ കഴിഞ്ഞത് യുഡിഎഫിനും ആശ്വാസമായി.

ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാര്‍ഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പില്‍ 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു. ഇരുമുന്നണികള്‍ക്കും അംഗബലം തുല്യമായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കുന്നതില്‍ നിർണ്ണായകമായിരുന്നു.

കൊല്ലം തേവരക്കര പഞ്ചായത്തിലെ നാടുവിലക്കര മൂന്നാം വാർഡില്‍ ആർ എസ് പി

കൊല്ലം തേവരക്കര പഞ്ചായത്തിലെ നാടുവിലക്കര മൂന്നാം വാർഡാണ് ബി ജെ പിയില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തത്. ആർ എസ് പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്. സിറ്റിങ് വാർഡില്‍ ബി ജെ പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതു മുന്നണിക്കായി കല്ലുമന രാജീവന്‍ പിള്ള, ബി ജെ പിക്കായി സി രാജീവ് എന്നിവരായിരുന്നു മത്സരിച്ചത്.

രണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍

ബി ജെ പി അംഗത്തെ അയോഗ്യനാക്കിയതിനെ തുർന്നായിരുന്നു ഇവിടെ

ബി ജെ പി അംഗത്തെ അയോഗ്യനാക്കിയതിനെ തുർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അവധിയെടുക്കാതെ വിദേശത്ത് പോയതിനെത്തുടര്‍ന്നായിരുന്നു ബി ജെ പി അംഗമായ മനോജ് കുമാറിനെ അയോഗ്യനാക്കിയത്. നിലവില്‍ യു ഡി എഫ് ആണ് തേവലക്കര പഞ്ചായത്ത് ഭരിക്കുന്നത്. കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊ വാർഡായ ചിതറ പഞ്ചായത്തിലെ സത്യംഗലം വാർഡും കോണ്‍ഗ്രസ് നിലനിർത്തി.

വാർഡില്‍ യു ഡി എഫ് വിജയിച്ചെങ്കിലും എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍

സർക്കാർ ജോലി ലഭിച്ചതിനാൽ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. വാർഡില്‍ യു ഡി എഫ് വിജയിച്ചെങ്കിലും എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രതിസന്ധിയുണ്ടാവില്ല. കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് നിലനിർത്തി. 116 വോട്ടിനായിരുന്നു മുന്നണി സ്ഥാനാർത്ഥിയുടെ വിജയം.

എല്‍ ഡി എഫ് സ്ഥാനാർത്ഥി ബിന്ദു ശിവൻ യു ഡി എഫിലെ പി ഡി മാർട്ടിനെ

കൊച്ചി കോർപറേഷനിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എല്‍ ഡി എഫ് സ്ഥാനാർത്ഥി ബിന്ദു ശിവൻ യു ഡി എഫിലെ പി ഡി മാർട്ടിനെ 687 വോട്ടിനു പരാജയപ്പെടുത്തി. വിജയത്തോടെ 74 അംഗ കൊച്ചി നഗരസഭയില്‍ എല്‍ ഡി എഫ് അംഗബലം സ്വതന്ത്രർ ഉള്‍പ്പടെ 37 പേരായി. പിറവം നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. സിറ്റിങ് സീറ്റില്‍ ഇടപ്പള്ളിച്ചിറ വാർഡില്‍ ഡോ. അജേഷ് മനോഹർ വിജയിച്ചു.

സീറ്റിൽ യു ഡി എഫ് വിജയിച്ചപ്പോള്‍ കാണക്കാരി പഞ്ചായത്ത് 9-ാം വാർഡില്‍ എല്‍ ഡി എഫ്

കോട്ടയം ജില്ലയിൽ മാഞ്ഞൂർ പഞ്ചായത്തിൽ 12-ാം സീറ്റിൽ യു ഡി എഫ് വിജയിച്ചപ്പോള്‍ കാണക്കാരി പഞ്ചായത്ത് 9-ാം വാർഡില്‍ എല്‍ ഡി എഫ് വിജയിച്ചത്. കാണാക്കാരിയില്‍ യുഡിഎഫ് സീറ്റ് സി പി എം പിടിച്ചെടുക്കുകയായിരുന്നു. മൂന്നൂറിലേറെ വോട്ടുകള്‍ക്കാണ് ഇടത് വിജയം. മാഞ്ഞൂരില്‍ സീറ്റ് യു ഡി എഫ് നിലനിർത്തി.

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ് എല്‍ ഡി എഫ്

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ് എല്‍ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.അശോകൻ 380 വോട്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ബി ജെ പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്. എല്‍ ഡി എഫിന് 693 വോും ബി ജെ പിക്ക് 313 വോട്ടും ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 72 വോട്ടുകള്‍ മാത്രമായിരുന്നു.

എരിമയൂർ പഞ്ചായത്ത് ഒന്നാം വാർഡ് യു ഡി എഫിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി

എല്‍ ഡി എഫ് സിറ്റിങ്ങ് സീറ്റായിരുന്നു എട്ടാം വാർഡ്. തരൂർ പഞ്ചായത്ത് ഒന്നാം വാർഡും എൽഡിഎഫ് നിലനിർത്തി. അതേസമയം, എരിമയൂർ പഞ്ചായത്ത് ഒന്നാം വാർഡ് യു ഡി എഫിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി പിടിച്ചെടുത്തു. എല്‍ ഡി എഫ് മുന്നണി സി പി ഐ സ്ഥാനാർത്ഥിയെയായിരുന്നു ഇവിടെ നിർത്തിയത്. എന്നാല്‍ ഇതിനെതിരെ സിപിഎം പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.

യു ഡി എഫ് സ്ഥാനാര്‍ഥി ഡി സി സി അംഗം ജി ബെര്‍ബി ഫെര്‍ണാണ്ടസിനെ

തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകാട് വാര്‍ഡ് സി പി എം നിലനിർത്തി. 1490 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാർത്ഥി സ്ഥാനാര്‍ഥി ക്ലൈനസ് റൊസാരിയൊ വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഡി സി സി അംഗം ജി ബെര്‍ബി ഫെര്‍ണാണ്ടസിനെയാണ് പരാജയപ്പെടുത്തിയത്. 10125 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 998 വോട്ടായിരുന്നു എല്‍ഡിഎഫ് ഭൂരിപക്ഷം. സി പി എമ്മിലെ സാബു ജോസിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെക്ക് നന്മണ്ട ഡിവിഷനിൽ നിന്നും മത്സരിച്ച

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെക്ക് നന്മണ്ട ഡിവിഷനിൽ നിന്നും മത്സരിച്ച ഇടത് റസിയ തോട്ടായ്ക്ക് വിജയം. 6753 വോട്ടിനാണ് ജയിച്ചത്. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയുടെ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ റസിയ തോട്ടായി, യു ഡി എഫിലെ കെ.ജമീല, എൻഡിഎയിലെ ഗിരിജ വലിയപറമ്പിൽ എന്നിവരായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ഇടുക്കി ജില്ലയില്‍ ഒരു സീറ്റില്‍ യു ഡി എഫും ഒരു സീറ്റില്‍ ബി ജെ പിയും

ഇടുക്കി ജില്ലയില്‍ ഒരു സീറ്റില്‍ യു ഡി എഫും ഒരു സീറ്റില്‍ ബി ജെ പിയും വിജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യുഡിഎഫ് 240 വോട്ടുകൾക്ക് വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിലാണ് ബി ജെ പി വിജയിച്ചത്. എല്‍ ഡി എഫ് സിറ്റിങ് സീറ്റ് ബിജെപി ഒരു വോട്ടിന് പിടിച്ചെടുക്കുകയായിരുന്നു.

കൂടുതല്‍ കൂടുതല്‍ സുന്ദരിയാവുന്ന ശോഭന: വൈറലായി പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+