ഓഖിയില്‍ രാഷ്ട്രീയ നേട്ടം യുഡിഎഫിന്; വിവാദമുണ്ടാക്കി വഴിയൊരുക്കിയത് മാധ്യമങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച് കേരളമാകെ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ കലക്കുവെള്ളത്തില്‍ മീന്‍പിടിച്ച് യുഡിഎഫും മാധ്യമങ്ങളും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ദുരന്തസ്ഥലത്തെ ജനങ്ങളെ അണിനിരത്തുന്നതില്‍ വിജയിച്ചപ്പോള്‍ ചുഴലിക്കാറ്റില്‍ രാഷ്ട്രീയനേട്ടം കൊയ്തത് യുഡിഎഫ്.

ഓഖി: കേന്ദ്രത്തെ പഴി ചാരിയ പിണറായിക്കു പിഴച്ചു, പറഞ്ഞത് പച്ചക്കള്ളം... തെളിവുകള്‍ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ലാക്കാക്കി നടത്തിയ മാധ്യമ വാര്‍ത്തകളാണ് യുഡിഎഫ് നേട്ടത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട പ്രദേശങ്ങളിലാണ് ഓഖി ചുഴലിക്കാറ്റ് രാഷ്ട്രീയ ദിശമാറ്റം പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

kadal

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിന് കാര്യമായി ദോഷം ചെയ്യുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍. ബിജെപിയും യുഡിഎഫും ദുരന്തമുഖത്തെ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയായിരുന്നു. കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു പ്രദേശവാസികളെന്ന പേരില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുരന്തനിവാരണ അതോറിറ്റി റവന്യൂവകുപ്പിന്റെ കീഴിലാണ്. റവന്യൂ മന്ത്രിക്കാണ് ഇതിന്റെ ചുമതല. എന്നാല്‍, സിപിഐ മന്ത്രിക്കെതിരെ ഒരു മാധ്യമവും ഇതുവരെ വാര്‍ത്ത നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ നേതൃത്വം നല്‍കിയെന്നകാര്യം മറച്ചുവെക്കാനും ഇവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചില്ലെന്ന കാര്യം പറഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫിന് കഴിഞ്ഞു. കാറ്റും മഴയും അവസാനിച്ചതോടെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഏതുതരത്തിലുള്ള സഹായമാണ് എത്തിക്കുന്നത് എന്നത് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും സംബന്ധിച്ച് പ്രധാനമാണ്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് അതത് പ്രദേശങ്ങളില്‍ സജീവമായി ഇടപെടാനാണ് ഇപ്പോള്‍ സിപിഎം തീരുമാനം.

English summary
ockhi cyclone; udf gets political benefits

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്