കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ 350 ഏക്കര്‍ മിച്ചഭൂമി മാഫിയക്ക് തീറെഴുതി;ചട്ടലംഘനം സ്വകാര്യ മെഡിക്കല്‍ കോളജിന്റെ മറവില്

  • By സാന്‍ഡ്ര
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ 350 ഏക്കര്‍ മിച്ചഭൂമി ഭൂമാഫിയക്ക് തീറെഴുതി നല്‍കി. പ്ലാന്റേഷന് അനുവദിച്ച മിച്ചഭൂമി തരം മാറ്റാന്‍ യുഡിഎഫ് സര്‍ക്കാരാണ് അനുമതി നല്‍കിയത്. സ്വകാര്യ മെഡിക്കല്‍ കോളേജിനെന്ന പേരില്‍ തരംമാറ്റിയാണ് സര്‍ക്കാര്‍ ഭൂമാഫിയയുടെ തട്ടിപ്പിന് ഒത്താശ ചെയ്തിട്ടുള്ളത്.

വയനാട് ജില്ലയിലെ മൂപ്പൈനാട് വില്ലേജില്‍ 733, 741 എന്നീ സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെടുന്ന 576.55 ഏക്കര്‍ ഭൂമിയില്‍ നിന്നും 350.42 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ക്ക് തരംമാറ്റി നല്‍കിയിട്ടുള്ളത്. 1976ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81ാം വകുപ്പ് പ്രകാരം പ്ലാന്റേഷന്റെ ഭൂമിയ്ക്ക് ചില ഇളവുകള്‍ അനുവദിച്ചിരുന്നു. മിച്ചഭൂമിയായി കണക്കാക്കുന്ന ഭൂപ്രദേശം കൃഷിയ്ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഈ ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നാണ് ചട്ടം.

wayanad-map

576.44 ഏക്കറോളം വരുന്ന കോളേരി കാപ്പി തോട്ടത്തില്‍ നിന്നും ഉട്ടേരി ബഷീര്‍ എന്നയാളാണ് 350.42 ഏക്കര്‍ സ്ഥലം മുറിച്ചുവാങ്ങിയത്. എന്നാല്‍ ഈ 350.42 ഏക്കറില്‍ 50 ഏക്കര്‍ സ്ഥലം മാത്രമാണ് സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ആശുപത്രിക്കെന്ന പേരില്‍ ഡിഎംവിംസ് ഫൗണ്ടേഷന്റെ പേരില്‍ ഭൂമി തരംമാറ്റി നല്‍കുന്നതിനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിട്ടുള്ളത്.

 ഭൂമി തരംമാറ്റി വില്‍പ്പന നടത്തി; നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍ ഭൂമി തരംമാറ്റി വില്‍പ്പന നടത്തി; നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍

2012 ജൂണില്‍ ഫൗണ്ടേഷന്‍ സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് ചട്ടം ലംഘിച്ച് 50 ഏക്കര്‍ തരം മാറ്റാനുള്ള അനുമതി നല്‍കുകയും അതിന്റെ മറവില്‍ അധികം വരുന്ന 350 ഏക്കര്‍ മിച്ചഭൂമിയും കേരള ഭൂപരിഷ്‌കരണ നിയമത്തിലെ ചട്ടങ്ങള്‍ മറികടന്ന് തരംമാറ്റുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിട്ടുള്ള ഭൂമിയിടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ തട്ടിപ്പ് വ്യക്തമായത്. ഇക്കാലയളവിനുള്ളില്‍ ചട്ടം ലംഘിച്ച് നിരവധി ഭൂമി തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് ഫയലുകള്‍ പരിശോധിച്ചതില്‍ വ്യക്തമായിട്ടുള്ളത്.

English summary
UDF government supports land mafia for convertion of 350 acre surplus land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X