സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ച് യുഡിഎഫ്; ഷംസീറിനെതിരെ അന്‍വര്‍ സാദത്ത്
തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിടാനുറച്ച് യുഡിഎഫ്. കോണ്‍ഗ്രസിനുള്ളിലും ഇക്കാര്യം തീരുമാനമായി കഴിഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് എഎന്‍ ഷംസീറിനെയാണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം യുഡിഎഫ് അന്‍വര്‍ സാദത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യം പാര്‍ട്ടി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ്. അതേസമയം വിജയം എല്‍ഡിഎഫിന് ഉറപ്പാണ്. നിയമസഭയില്‍ ഭൂരിപക്ഷം അവര്‍ക്ക് തന്നെയാണ്. പക്ഷേ മത്സരിക്കാന്‍ തന്നെയാണ് യുഡിഎഫ് തീരുമാനിച്ചത്. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കരുതി മത്സരിക്കാതിരിക്കേണ്ടെന്നാണ് തീരുമാനം.

അന്‍വര്‍ സാദത്ത് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ ഡെപ്യൂട്ടി സ്പീക്കറാണ് പ്രഖ്യാപിക്കുക.
അതേസമയം നിയമസഭാ സമ്മേളനം തിങ്കളാഴ്ച്ച ചേരുന്നത് തന്നെ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മാത്രമായിട്ടാണ്. മന്ത്രിയായിരുന്ന എംവി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ സ്പീക്കറായിരുന്ന എംബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തിയിരുന്നു.
ഇതേ സമയത്താണ് എഎന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. നേരത്തെ മന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിന്റെയും ഷംസീറിന്റെയും പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ രാജേഷിന് ഒടുവില്‍ നറുക്ക് വീഴുകയായിരുന്നു. കണ്ണൂരില്‍ നിന്നൊരു മന്ത്രിയുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
എംവി ഗോവിന്ദന് കണ്ണൂരില്‍ നിന്നുള്ള നേതാവായത് കൊണ്ട് ഷംസീറിന് കൂടുതല്‍ സാധ്യത മുന്നില്‍ കണ്ടവരുണ്ടായിരുന്നു. പക്ഷേ ആരും പ്രതീക്ഷിക്കാതെ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരികയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എംഎല്‍എയാവുന്നത്. മുന്‍വിധിയില്ലാതെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു.
രാഷ്ട്രീയം പറയേണ്ട സാഹചര്യത്തില്‍ പറയും. പക്ഷേ കക്ഷി രാഷ്ട്രീയം ഒഴിവാക്കും. മുന്‍ സ്പീക്കര്മാരില് നിന്ന് ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കി. തന്നെ കുറിച്ച് മുന്‍വിധിയൊന്നും വേണ്ടെന്നാണ് ഷംസീര്‍ പറഞ്ഞിരിക്കുന്നത്.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications