Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പിയും കോങ്ങാടും, കോഴിക്കോട്ട് കൊടുവള്ളി, ജയം ഉറപ്പുള്ള സീറ്റ് പറഞ്ഞ് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: യുഡിഎഫ് 70 സീറ്റില്‍ കൂടുതല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടുമെന്ന് ഉറപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഏതൊക്കെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് വന്നത് അടക്കമുള്ള സര്‍വേകളൊന്നും കാര്യമാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതൊക്കെ തെറ്റുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പല ജില്ലകളില്‍ ഞാന്‍ എത്തിയിരുന്നു. അവിടെയുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് എല്‍ഡിഎഫ് പുറത്തേക്ക് എന്നാണ്. ഓരോ ജില്ലകളിലും യുഡിഎഫ് ഉറപ്പായും ജയിക്കാന്‍ പോകുന്ന സീറ്റുകള്‍ 70 എണ്ണത്തില്‍ അധികം വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1

പാലക്കാട് ജില്ലയില്‍ ഇത്തവണ അട്ടിമറികള്‍ യുഡിഎഫ് നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. എല്‍ഡിഎഫ് ജയിച്ച പട്ടാമ്പിയും കോങ്ങോടും ഉറപ്പായും യുഡിഎഫ് തിരിച്ചുപിടിക്കും. യുഡിഎഫ് മുമ്പ് ജയിച്ച തൃത്താലയും പാലക്കാടും മണ്ണാര്‍ക്കാടും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വീണ്ടും യുഡിഎഫ് തന്നെ വിജയിക്കും. അത് നിങ്ങള്‍ ഉറപ്പിച്ചോളൂ. ഇപ്പോള്‍ തന്നെ അഞ്ച് സീറ്റ് പാലക്കാട് നിന്ന് മാത്രമായി. ഇങ്ങനെ പല ജില്ലകളിലും കാര്യങ്ങള്‍ സര്‍വേ പോലെയല്ല. അത് പരിമിതമായ വോട്ടര്‍മാരെ മാത്രം സമീപിച്ച് നടത്തുന്ന സര്‍വേയാണ്. കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കും. കോഴിക്കോട് സൗത്ത് നിലനിര്‍ത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട് നിന്ന് നല്ല ഒരു നമ്പര്‍ സീറ്റ് ഇത്തവണ യുഡിഎഫിന് വരും. ഇങ്ങനെ ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫിന്റെ സീറ്റ് നമ്പര്‍ എഴുപതിന് മുകളില്‍ എത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എത്ര സീറ്റെന്ന് ഞാന്‍ കൃത്യമായി പറയുന്നില്ല. കാരണം ആ കണക്ക് എന്റെ മനസ്സിലുണ്ട്. അതുവെച്ചിട്ടാണ് ഞാന്‍ പറയുന്നത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എനിക്ക് ഉറപ്പാണ്. മലപ്പുറത്ത് കൂടുതല്‍ സീറ്റ് പിടിക്കുമെന്ന എല്‍ഡിഎഫ് വാദമൊന്നും നടക്കാന്‍ പോകുന്നില്ല. മുമ്പെങ്ങോ സംഭവിച്ച കാര്യമാണ് അവര്‍ പറയുന്നത്. അതിന് ശേഷം ഒരു തവണ പോലും ആ മോഹം നടന്നിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ മലപ്പുറത്ത് അവര്‍ക്ക് കിട്ടാന്‍ പോകുന്നില്ല. യുഡിഎഫ് ശക്തമായ നിലയിലാണ് മലപ്പുറത്ത് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

യുഡിഎഫിന്റെ ന്യായ് പദ്ധതിക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഭാവനാപൂര്‍വമായി പ്രവര്‍ത്തിച്ചാലുണ്ടാവും. പണം കണ്ടെത്തുന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. യുഡിഎഫ് പണം കണ്ടെത്തുമെന്ന് ഞാന്‍ വ്യക്തമായി പറയാം. അതിന് കാരണവും പറയാം. എല്‍ഡിഎഫ് കാണിച്ച മഹാമണ്ടത്തരമാണ് നികുതി പരിഷ്‌കാരത്തില്‍ ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടും സഹകരിച്ചത്. അതോടെ കേരളത്തിന് കിട്ടേണ്ട നികുതിയില്‍ അവരുടെ വിലപേശല്‍ തെറ്റി. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം കേരള ഖജനാവ് കാലിയാക്കിയത് അങ്ങനെയാണ്. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ മന്ത്രിമാരെയും കൂട്ടി അവിടെ ക്യാമ്പ് ചെയ്ത് എല്ലാ കേന്ദ്ര മന്ത്രിമാരുടെയും ഓഫീസില്‍ ക്യാമ്പ് ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+