കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിംസിലെ വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നു:മുഖ്യമന്ത്രി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് കരുതി പരിപാടികള്‍ നടത്താതിരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. കേരളം ദേശീയ ഗെയിംസിന് സാക്ഷ്യം വഹിക്കുമോ, ഇല്ലയോ എന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും, ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അല്ലാതെ, ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തവരാണ് ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സഹകരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഗെയിംസിനെ തകര്‍ക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

oommen-chandy

ആരോപണം ഉന്നയിക്കുന്നവര്‍ അത് എഴുതിത്തന്നാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ദേശീയ ഗെയിംസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗെയിംസിന് ഏതാനും ദിവസം ബാക്കിനില്‍ക്കെയാണ് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്.

വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും, സാമ്പത്തിക ഇടപാടില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നുമായിരുന്നു പരാതികള്‍. വിവിധ നേതാക്കന്‍മാരും ഒംളിപിക് അസോസിയേഷനും പരാതിയുമായി രംഗത്തു വന്നിരുന്നു. ആരോപണങ്ങള്‍ ആളിക്കത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിനെതിരെ മുഖ്യമന്ത്രി ആദ്യമായി പ്രതികരിച്ചത്.

English summary
national games controversy, minister ummanchandy said the issue will be break any of the employees of the allegation of undue charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X