Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജൻഡയല്ല, പരസ്യമായ അജൻഡ: നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രന്‍

കൊച്ചി: കേരള ഗവർണർക്കെതിരെ ലീഗും സിപിഎമ്മും നടത്തുന്നത് വ്യാപകമായ ആക്രമണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ രഹസ്യ അജൻഡയല്ല, പരസ്യമായ അജൻഡ തന്നെയാണെന്നും അതിന്റെ പേരിൽ ഗവർണറെ വേട്ടയാടരുതെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജനസംഘ കാലം മുതൽ ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ഞങ്ങൾ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇത് കഴിഞ്ഞ ദിവസം പോലും പറഞ്ഞതാണ്. മോദി സർക്കാർ അത് നടപ്പാക്കുക തന്നെ ചെയ്യും. ഇ എം എസിനും സിപിഎമ്മിനും ഏകീകൃത സിവിൽ കോഡ് വരണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവർ അത് മാറ്റി യൂടേൺ അടിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവിൽ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. സതീശനും കുഞ്ഞാലിക്കുട്ടിയും ഗവർണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

തന്റെ ആദ്യ സർക്കാരിന്റെ കാലത്ത് നടന്ന കെഎസ്ഇബി അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എംഎം മണിയും ലംബോധരനും അഴിമതി നടത്തിയിരിക്കുന്നത്. മൂന്നാറിനെയും ഇടുക്കിയേയും ഇവർ വ്യാപകമായി കൊള്ളയടിച്ചു. വെറും സാധാരണക്കാരായിരുന്ന ഇവർക്ക് ശതകോടിക്കണക്കിന് സമ്പാദ്യമാണ് ഇപ്പോഴുള്ളത്. ടൂറിസ്റ്റ്-റിസോർട്ട് മാഫിയകളേയും റിയൽ എസ്റ്റേറ്റ് മാഫിയകളേയും പാറമട ലോബിയേയും സഹായിക്കുന്ന നിലപാടാണ് സി പി എമ്മിനുള്ളത്. കെഎസ്ഇബിയുടെ നൂറുകണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകുന്നത്. ഇത് മന്ത്രിയും മുൻ മന്ത്രിയും തമ്മിലുള്ള പ്രശ്നമല്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

k-surendran

കെ-റെയിലിനായി സർവ്വെ നടത്തിയതു കൊണ്ട് ഒരു പ്രയോജനവുമില്ല. കേന്ദ്രം സിൽവർലൈൻ പദ്ധതിക്കെതിരാണ്. നടപ്പാകാത്ത പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ നാട് നീളെ ഫ്ലക്സ് വെക്കുകയാണ്. ജനങ്ങളുടെ പണം കൊണ്ട് ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി. അനാവശ്യമായ സർവ്വെ തുടങ്ങരുത്. കൊവിഡ് കാലത്ത് നിർത്തിവെച്ച കെ-റെയിലിനെതിരെ ശക്തമായ പ്രക്ഷോഭം വീണ്ടും ആരംഭിക്കും. ബലം പ്രയോ ഗിച്ച് കുടിയൊഴിപ്പിക്കാൻ വന്നാൽ പാർട്ടി പ്രവർത്തകർ ശക്തമായി നേരിടുക തന്നെ ചെയ്യും.

ആദിവാസികളുടെ കാര്യങ്ങൾ പഠിക്കാൻ പാർട്ടി നിയമിച്ച കമ്മിറ്റിയുടെ പഠനം ഗൗരവതരമാണെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലും ഇടുക്കിയിലും അട്ടപ്പാടിയിലേതിന് സമാനമായ പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കി. ആദിവാസി മേഖലകളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും തീവെട്ടികൊള്ളയും നടന്നിട്ടുണ്ട്. സർക്കാർ ഫണ്ടുകൾ അടിച്ചുമാറ്റിയിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള ആദിവാസി പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും.

ബിജെപിയുടെ ബൂത്ത് സമ്മേളനങ്ങൾ ഈ മാസം 11 മുതൽ 20 വരെ നടക്കുകയാണ്. 20,000 ബൂത്തുകളിലാണ് സമ്മേളനം നടക്കുന്നത്. പാർട്ടിയുടെ സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത് സമിതി പുനസംഘടിപ്പിച്ച ശേഷമാണ് ബൂത്തിലേക്ക് കടന്നത്. 22 വനിത മണ്ഡലം പ്രസിഡന്റുമാരാണുള്ളത്. 2000ൽ അധികം ബൂത്തുകളിൽ വനിതാ പ്രസിഡന്റുമാരോ ജനറൽ സെക്രട്ടറിമാരോ ഉണ്ട്. 11 ക്രിസ്ത്യാനികൾ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുണ്ട്. മുസ്ലിം സമുദായത്തിനും പ്രാതിനിധ്യമുണ്ട്. എറണാകുളത്ത് ട്രാൻസ്ജൻഡറിന് ജില്ലാ നേതൃത്വത്തിൽ പ്രാതിനിധ്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ഡോ.കെഎസ് രാധാകൃഷ്ണൻ, ഡോ.പ്രമീള ദേവി, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി അഹാന കൃഷ്ണ: നിമിഷ നേരം കൊണ്ട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+