കേന്ദ്ര ബജറ്റ് നാളെ, കേരളത്തിന്റെ പ്രതീക്ഷ സില്‍വര്‍ ലൈനില്‍, ബജറ്റില്‍ ഇടംപിടിച്ചാല്‍ നേട്ടം ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ കേരളം വന്‍ പ്രതീക്ഷയിലാണ്. പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേരളം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. കേരളത്തില്‍ സില്‍വര്‍ ലൈനിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒരുപോലെ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്ത് വന്നാലും ഇത് നടപ്പാക്കുമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷം സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ബജറ്റില്‍ സില്‍വര്‍ ലൈന്‍ ഇടംപിടിച്ചാല്‍ ഇതിനെ മറികടക്കാന്‍ പിണറായിക്ക് സാധിക്കും.
Recommended Video

കേരളത്തില്‍ തന്നെ ഒരു വിഭാഗം ഇപ്പോഴും സില്‍വര്‍ ലൈനിനെ പിന്തുണയ്ക്കുന്നുണ്ട്. പദ്ധതി ബജറ്റില്‍ ഇടംപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അതേസമയം കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷവും കേരളത്തിലെ ബിജെപിയും ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ എതിര് നില്‍ക്കില്ലെന്ന പ്രതീക്ഷയിലാണ്. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാനം ഉണ്ടാകുമെന്നാണ് വിശ്വാസം.
കേന്ദ്രത്തിന്റെ ഓഹരിയായി 2150 കോടി യും റെയില്‍വേയുടെ കൈവശമുള്ള 975 കോടി രൂപയുടെ വിലമതിക്കുന്ന ഭൂമിയുമാണ് പദ്ധതി നടപ്പാക്കാനായി കേരളം ലക്ഷ്യമിടുന്നത്. ഇതിനാണ് അനുമതി ലഭിക്കേണ്ടത്. ബജറ്റിലെ വന്‍കിട പദ്ധതികളില്‍ സില്‍വര്‍ ലൈനും ഇടംപിടിച്ചാല്‍ എതിര്‍പ്പുകള്‍ തനിയേ ഇല്ലാതാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ പദ്ധതിയുമായി കൂടുതല്‍ എതിര്‍പ്പുകളില്ലാതെ എളുപ്പത്തില്‍ മുന്നോട്ട് പോകാനാവുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. എല്ലാ കാലത്തേയും പോലെ എയിംസും, പാത ഇരട്ടിപ്പിക്കല്‍, റെയില്‍വേ സോണ്‍, ശബരിപാതയുമൊക്കെ ഇക്കുറിയും പ്രതീക്ഷകളുടെ കൂട്ടത്തിലുണ്ട്.
കണ്ണൂരില്‍ ആയുര്‍വേദി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കുകയും, മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയില്‍ ഉള്‍പ്പെടുത്തകയും വേണമെന്ന് ധനമന്ത്രി നല്‍കിയ നിവേദനത്തി ല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റബ്ബറിന് താങ്ങുവിലയും വിളകള്‍ക്ക് പ്രത്യേക സഹായവുമാണ് കാര്‍ഷിക മേഖലയിലെ പ്രതീക്ഷകള്‍. കേരളത്തിന് ആവശ്യമുള്ള മറ്റൊന്ന് കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രത്യേക പാക്കേജാണ്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് നീട്ടാനും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications