കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേപ്പടിയാന്‍; അതില്‍ എനിക്കും സംവിധായകനും പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയുണ്ട്: ഉണ്ണി മുകുന്ദന്‍

Google Oneindia Malayalam News

കൊച്ചി: തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നോട്ട് പോവുമ്പോഴും നിരവധി വിവാദങ്ങളിലാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാനുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നത്. സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയത്തെ വിമർശിച്ചുകൊണ്ടായിരുന്നു വിമർശനങ്ങളിലേറെയും. സംഘപരിവാർ അജണ്ടയും വർഗ്ഗീയതയും സിനിമയിലൂടെ പ്രചരിപ്പിക്കുന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ രംഗത്ത് എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിന്‍ അടക്കമുള്ള നേതാക്കളായിരുന്നു വിമർശനത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നത്.

ഇത്തരം വിമർശനങ്ങള്‍ ഭയന്ന് മഞ്ജു വാര്യർ തന്റെ എഫ് ബി പേജില്‍ നിന്നും സിനിമയുടെ പ്രമോഷന്‍ പോസ്റ്റർ നീക്കം ചെയ്തുവെന്ന് ആരോപിച്ചും ഒരു വിവാദം ഉയർന്ന് വന്നു. പിന്നീട് ഈ വിഷയത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന് തന്നെ രംഗത്ത് വരേണ്ടി വന്നു. പോസ്റ്റ് നിശ്ചിത സമയം കഴിഞ്ഞാല്‍ നീക്കം ചെയ്യുമെന്ന് മഞ്ജുവാര്യറുമായി ബന്ധപ്പെട്ടവർ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും ഇത് സാധരാണമെന്നുമായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനം പ്രശ്നവുമായി വീണ്ടും ഫേസ്ബുക്കിലൂടെ മുന്നോട്ട് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

ദിലീപിന്റ കുരുക്ക് അഴിയാകുരുക്കാകും? പുതിയ വെളിപ്പെടുത്തലുകള്‍, 'ഉടന്‍ രണ്ടുപേർ കൂടി മുന്നോട്ട് വരുംദിലീപിന്റ കുരുക്ക് അഴിയാകുരുക്കാകും? പുതിയ വെളിപ്പെടുത്തലുകള്‍, 'ഉടന്‍ രണ്ടുപേർ കൂടി മുന്നോട്ട് വരും

മേപ്പടിയാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങി

മേപ്പടിയാന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഉണ്ണി മുകുന്റെ പ്രതികരണം. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

4 വർഷം കൊണ്ട് വളരെ കഷ്ട്ടപ്പെട്ട്

' 4 വർഷം കൊണ്ട് വളരെ കഷ്ട്ടപ്പെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാൻ' ! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്‌തു.

വളരെ മികച്ച അഭിപ്രായത്തോട് കൂടി

വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം.

ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ

ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി ''

Recommended Video

cmsvideo
മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍

English summary
Unni Mukundan's Meppadiyan's print leak issue, actor opens up he and director are in deep pain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X