കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിൽ നിന്ന് യോഗി ആദിത്യനാഥിന് ഒന്നും പഠിക്കാനില്ല', പിണറായിയോട് പികെ കൃഷ്ണദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഉത്തർപ്രദേശ് എന്തു പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ അപമാനിച്ചതിന് മുഖ്യമന്ത്രി നൽകിയ മറുപടിക്കെതിരെയാണ് ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പിഴച്ചാൽ യുപി കേരളം പോലാകും എന്നാണ് യോഗി ആദിത്യനാഥ് വോട്ടെടുപ്പ് ദിവസം പറഞ്ഞത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ കേരളത്തിന്റെ നേട്ടങ്ങൾ നിരത്തി യുപി മുഖ്യമന്ത്രിക്ക് മറുപടി നൽകി. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവർ യോഗി ആദിത്യനാഥിനെ ന്യായീകരിച്ചും രംഗത്ത് എത്തി.

പികെ കൃഷ്ണദാസിന്റെ പ്രതികരണം: '' ഉത്തർപ്രദേശ് കേരളത്തെ മാതൃകയാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന തികച്ചും പരിഹാസ്യവും രാഷ്ട്രീയ പാപ്പരത്വവുമാണ്. ക്രമസമാധാനം പൂർണമായും തകർന്ന കേരളത്തിൽ നിന്ന് യോഗി ആദിത്യനാഥിന് ഒന്നും പഠിക്കാനില്ല.കശ്മീരിലെ ഭീകരാക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളിൽ മലയാളി ഉണ്ടായിരുന്നു. പ്രതിവർഷം ഐ.എസ്.ഐ.എസ്സിൽ ചേരുന്ന മത ഭീകരവാദികളിൽ മലയാളികളുണ്ട്. തീവ്രവാദികളെ സൃഷ്ടിക്കുന്ന ഫാക്ടറിയായി മാറിയ കേരളത്തിൽ നിന്ന് എന്താണ് യു.പി പഠിക്കേണ്ടത്.

'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം

രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിത്തുപാകുന്ന വാഗമണ്ണിലെയും പാനായിക്കുളത്തെയും തീവ്രവാദ ക്യാംപുകൾ ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ്. പിഞ്ചുകുട്ടികളുടെ മടിക്കുത്തിൽപിടിക്കുന്ന വാളയാർ പീഢനം, നിരന്തരം പീഢനത്തിനിരയായ പെൺകുട്ടികളെ കൊന്നുകെട്ടി തൂക്കിയ കേരളത്തിന് യു.പിയെ എന്തുപാഠമാണ് പഠിപ്പിക്കാനുള്ളത്. ഒരു ചെറുപ്പക്കാരനെ കൊന്ന് ശവം പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടു പോയി തള്ളുന്ന കോട്ടയത്തെ ഗുണ്ടായിസം പഴയ യു.പിയെ അനുസ്മരിപ്പിക്കുന്നതാണ്. യോഗി ആദിത്യനാഥിൻ്റെ യു.പി ക്രമസമാധാന പാലനത്തിൽ വളരെയേറെ മുന്നോട്ടു പോയി.

67

എസ്.ഡി.പി,പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നാട്ടിൽ നടത്തിയ കൊലപാതക പരമ്പര രാജ്യത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തും. ആലപ്പുഴയിലെ രഞ്ജിത് രാമചന്ദ്രൻ്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകന് സംരക്ഷണം നൽകുന്ന ഭരണകൂടത്തിന് യു.പിയെ മാന്യത പഠിപ്പിക്കാനുള്ള എന്തു മാന്യതയാണുള്ളത്. പൊലീസിൻ്റെ മൂക്കിൻതുമ്പത്ത് തിരുവനന്തപുരത്ത് ഗുണ്ടകൾ പരസ്പരം ഏറ്റുമുട്ടുന്നു.

ഇത് കൃഷ്ണ പ്രഭ തന്നെയാണോ? കിടിലൻ ബീച്ച് ലുക്കിൽ നടി, ചിത്രങ്ങൾ

വിദ്യാഭ്യസ രംഗത്ത് ഹൈടക് അവകാശവാദമുള്ള പിണറായി സർക്കാരിൻ്റെ കാലത്താണ് വയനാട്ടിൽ ക്ലാസ്സ് മുറിയിൽ കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചത്.അട്ടപ്പാടിയിൽ ഭക്ഷണം കിട്ടാതെ ആദിവാസി കുട്ടികൾ മരിക്കുന്നതും പിണറായി ഭരണത്തിൽ നമ്പർ വൺ കേരളത്തിലാണ്. ഉത്പാദന മേഖല പൂർണമായി തകർന്ന കേരളം സമ്പൂർണ കടക്കെണിയിലാണ്. കൊല്ലത്ത് വിസ്മയ ഉൾപ്പെടെ സ്ത്രീധന പീഡനങ്ങളും കൊലപാതകവും പതിവായിരിക്കുന്നു. പിഞ്ചുകുട്ടികളെ നടുറോഡിൽ കള്ളികളാക്കുന്ന പിങ്ക് പോലീസ് പിണറായി ഭരണത്തിൻ്റെ സംഭാവനയാണ്. പത്താം ക്ലാസ്സ് പോലും പാസ്സാവാത്ത സ്ത്രീക്ക് ഒന്നര ലക്ഷം രൂപ ശമ്പളം കൊടുക്കാനും നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്താനും നമ്പർ വൺ കേരളത്തിന് മാത്രമേ സാധിക്കു. ഇങ്ങിനെ എണ്ണിപ്പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭരണ നേട്ടങ്ങൾ ഇനിയും ഉണ്ടാകും ഉത്തർപ്രദേശിന് മാതൃകയാക്കാൻ''.

Recommended Video

cmsvideo
IPL Auction 2022 : Faf du Plessis Bought By RCB For INR 7 Crores | Oneindia Malayalam

English summary
UP CM Yogi Adityanath has nothing to learn from Kerala, Says BJP leader PK Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X