സംസ്ഥാനത്തെ കുട്ടികളുടെ വാക്സിനേഷൻ മുന്നേറുന്നു, ഇതുവരെ 75 ശതമാനമായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.11,47,364 കുട്ടികൾക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിൻ നൽകിയിരിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്കുളള രണ്ടാം ഡോസ് വാക്‌സിനേഷനും സംസ്ഥാനത്ത് കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെനന്നും വീണാ ജോർജ് അറിയിച്ചു.
'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം
15 ശതമാനം അതായത് 2,35,872 കുട്ടികള്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് വാക്സിനേഷനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജനുവരി മൂന്നിനാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള ബാക്കിയുള്ള കുട്ടികള്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ് എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയാണ് വാക്‌സിനേഷന്‍ ഏകോപിപ്പിച്ചത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡും മുതിര്‍ന്നവരുടേതിന് നീല നിത്തിലുള്ള ബോര്‍ഡും സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിന്‍ നല്‍കാനായി ജനുവരി 19ന് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. സ്‌കൂളുകളിലെ വാക്‌സിനേഷനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
Recommended Video
സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയും സജ്ജമാക്കിയാണ് വാക്‌സിനേഷന്‍ നടത്തിയത്. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഇതുവരെ 100 ശതമാനവും (2,68,67,998) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവുമാണ് (2,27,94,149). ഇതുകൂടാതെ അര്‍ഹതയുള്ള 43 ശതമാനം പേര്‍ക്ക് (8,11,725) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ് എന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.












Click it and Unblock the Notifications