കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തുമ്പോള്‍ നേതാക്കള്‍ ലഹരി മാഫിയകളാകുന്നു: വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ലഹരി മാഫിയകളാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലഹരിക്കടത്തിലെ സി പി എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എന്ത് പറയാനുണ്ടെന്നും വി ഡി സതീശന്‍ ചോദിച്ചു. സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാഫിയകള്‍ക്ക് പിന്നിലും സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയില്‍ സി പി എം നേതാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘം നടത്തിയ നിരോധിത പാന്‍ മസാലക്കടത്തെന്നും അദ്ദേഹം പറഞ്ഞു.

സി പി എം കൗണ്‍സിലറുടെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാന്‍ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സി പി എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത്?

vd satheesan

ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ലഹരി മാഫിയകളായി പ്രവര്‍ത്തിക്കുകയാണ്. സി പി എം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ കാമ്പയില്‍ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്.

ലഹരി -ഗുണ്ടാ മാഫിയകള്‍ക്ക് പിന്നില്‍ സി പി എം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബര്‍ 9-ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.

'നിങ്ങളുടെ റിലേഷനില്‍ ആരാണ് 'പുരുഷന്‍'?'; ആ ചോദ്യങ്ങളെക്കുറിച്ച് ജാസ്മിൻ'നിങ്ങളുടെ റിലേഷനില്‍ ആരാണ് 'പുരുഷന്‍'?'; ആ ചോദ്യങ്ങളെക്കുറിച്ച് ജാസ്മിൻ

ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്‍കിയ ഷാനവാസ് സി.പി.എം തണലില്‍ കാലങ്ങളായി ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്ന ആളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അശ്ലീല വീഡിയോയുമായി മറ്റൊരു നേതാവ് പിടിയിലായതും ആലപ്പുഴയിലാണ്.

'ഈ നാളുകാർക്ക് ജീവിതത്തിൽ ട്വിസ്റ്റ്, പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാകും', നിങ്ങളുടെ ഇന്നത്തെ നാൾഫലം'ഈ നാളുകാർക്ക് ജീവിതത്തിൽ ട്വിസ്റ്റ്, പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാകും', നിങ്ങളുടെ ഇന്നത്തെ നാൾഫലം

ലഹരി മാഫികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പല തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റി വരെയുള്ളവര്‍ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടരുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

English summary
VD Satheesan Says Party Leaders become drug mafia when government runs anti-drug campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X