കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിക്കൊപ്പം പോലീസ് എത്തി!! വെള്ളാപ്പള്ളി കോളേജിലും പോലീസിന്റെ വഴിവിട്ടസഹായം! സംഘര്‍ഷാവസ്ഥ

സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. 200 ഓളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു.

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: ജിഷ്ണു പ്രണോയ് കേസിന് പിന്നാലെ വെള്ളാപ്പള്ളി കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിലെ വീഴ്ചയാണ് വിവാദമായിരിക്കുന്നത്. അന്വേഷണ സംഘം മൊഴി എടുക്കാന്‍ പോയത് കേസിലെ രണ്ടാം പ്രതിയും കോളേജ് മാനേജരുമായ സുഭാഷ് വാസിവിന്റെ കാറിലായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. 200 ഓളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി ആര്‍ഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 മൊഴി എടുക്കാന്‍

മൊഴി എടുക്കാന്‍

വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കേസിലെ പ്രതിയായ സുഭാഷ് വാസുവിന്റെ കാറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി എടുക്കാന്‍ എത്തിയതാണ് വിവാദമായിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയും കോളേജ് ജനറല്‍ സെക്രട്ടറിയുമാണ് സുഭാഷ് വാസു. സുഭാഷ് വാസുവിന്റെ ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്.

 പോലീസിന് വീഴ്ച

പോലീസിന് വീഴ്ച

സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. വീഴ്ച വരുത്തിയ വള്ളിക്കുന്നം എഎസ്‌ഐ സതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രതീഷ് മകുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്. പോലീസ് ക്യാമ്പിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. രണ്ടാഴ്ചത്തേക്കാണ് സ്ഥലം മാറ്റം. ഇതിനു ശേഷം ഇയാളെ വീണ്ടും സ്ഥലം മാറ്റം. ആലപ്പുഴ എസ്പിയാണ് നടപടി സ്വീകരിച്ചത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 സംഘര്‍ഷാവസ്ഥ

സംഘര്‍ഷാവസ്ഥ

അതിനിടെ കോളേജിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. നൂറോളം പോലീസുകാര്‍ നോക്കി നില്‍ക്കെ 200 ഓളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ക്കുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പല തവണ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ഞായറാഴ്ചയും എസ്എഫ്‌ഐ കോളേജില്‍ പ്രതിഷേധം നടത്തിയിരുന്നു.

 മാനേജ്‌മെന്റ് പീഡനം

മാനേജ്‌മെന്റ് പീഡനം

മാനേജ്‌മെന്റിന്റെ മാനസിക പീഡനം ആരോപിച്ചാണ് രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി ഞായറാഴ്ച രാവിലെ ആത്മഹതയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. എന്നാല്‍ സഹപാഠികള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

 പരാതി പറഞ്ഞതിന്

പരാതി പറഞ്ഞതിന്

കോളേജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് ആര്‍ഷ് പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനുവാദത്തോടെ പുറത്തു പോയി ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ പുറത്തു പോയി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിട്ടു പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

English summary
vellappalli college student suicide attempt, police helps accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X