കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയും കുടുങ്ങി; തച്ചങ്കേരിക്കെതിരെ വിജിലന്‍സ് കേസ്

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിവധ ക്രമക്കേടുകളില്‍ മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്. വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലും വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ ഒരു സോഫ്റ്റ് വെയര്‍ മാത്രമാക്കിയതിലും, മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തി.

പാലക്കാട് ആര്‍ടിഒയുമായി പണമിടപാടുകള്‍ സംബന്ധിച്ച് നടത്തിയ ശബ്ദരേഖയും തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നീട് എഡിജിപി ആനന്ദ കൃഷ്ണനെ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിക്കുകയായിരുന്നു.

Tomin Thachankary

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരുന്ന് തച്ചങ്കരി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് കാണിച്ചായിരുന്നു മന്ത്രിസഭ യോഗം തച്ചങ്കരിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഹെല്‍മറ്റ് ധരിക്കാതെ വരുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തച്ചങ്കരിയുടെ നടപടി താനറിയാതെയാണെന്ന് ഗതാഗത മനത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ വിവാദം നിലനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു പിറന്നാള്‍ ആഘോഷിച്ച് സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് തച്ചങ്കരി വീണ്ടും വിവാദത്തിലായത്.

English summary
Vigilance case against Tomin Thachankary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X