കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെ ആർക്കാണ് പേടി; വീണ്ടും അവധി....നിർബന്ധിതം? പിണറായിയും തള്ളിയോ?

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് രണ്ട് മാസം മുമ്പാണ് ജേക്കബ് തോമസ് അവധിയെടുത്തത്.

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അവധി ഒരു മാസത്തേക്ക് കൂടി നീട്ടി. നേരത്തെ വ്യക്തിപരമായ കാരണത്താൽ അവധിയെടുക്കുന്നെന്നാണ് കത്തിൽ പറഞ്ഞത്. എന്നാൽ പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് അവധിയിൽ പ്രവേശിച്ചതെന്നത് പരസ്യമായ രഹസ്യമായിരുന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് രണ്ട് മാസം മുമ്പാണ് ജേക്കബ് തോമസ് അവധിയെടുത്തത്.

ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം നിയമസഭയിൽ വിമർശനം ഉയർത്തിയപ്പോൾ '' ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട'' എന്ന് പറഞ്ഞ പിണറായി വിജയൻ രണ്ടാഴ്ച തികയും മുന്നേ അദ്ദേഹത്തെ കൈവിട്ടതിനു പിന്നിൽ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു എന്നാണ് സൂചന. ഹൈക്കോടതിയിൽ നിന്നുള്ള തുടർച്ചയായ വിമർശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും അദ്ദേഹത്തെ മാറ്റാൻ കാരണമായിട്ടുണ്ട്.

വിയോജിപ്പ് പപ്രകടിപ്പിച്ചു

വിയോജിപ്പ് പപ്രകടിപ്പിച്ചു

ഇപി ജയരാജന്റെ ബന്ധുനിയമനകേസ്, ടി പി ദാസൻ ഉൾപ്പെട്ട സ്പോർ‍ട്സ് ലോട്ടറി കേസ്, കെഎം മാണിക്കെതിരായ ബാർ കേസ് എന്നിവ സംബന്ധിച്ച് ആഭ്.ന്തര വകുപ്പിന്റെ ചില നിർദേശങ്ങളോട് ജേക്കബ് തോമസ് യോജിച്ചിരുന്നില്ല.

കോടതിയും ചോദിച്ചു

കോടതിയും ചോദിച്ചു

എല്ലാവരുടെ ഭാഗത്തു നിന്നും തുടർച്ചയായ വിമർശനങ്ങൾ ഉണ്ടായിട്ടും ഡയറക്ടറെ സർക്കാർ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി ചോദിച്ചിരുന്നു.

ഇപി ജയരാജൻ കേസ്

ഇപി ജയരാജൻ കേസ്

ഇപി ജയരാജനെതിരെ അഴിമതി നടത്തി എന്ന പറയുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തത്. ഇത് അഴിമതിക്കു ശ്രമിച്ചെന്ന വക്കുപ്പിലേക്ക് മാറ്റാനുള്ള ആഭ്യന്തര വകുപ്പിന്റെ നിർദേശം ജേക്കബ് തോമസ് തള്ളിയിരുന്നു.

എംവി ജയരാജൻ പറഞ്ഞിട്ടും കേട്ടില്ല

എംവി ജയരാജൻ പറഞ്ഞിട്ടും കേട്ടില്ല

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടി എംവി ജയരാജൻ പറഞ്ഞിട്ട് പോലും ജേക്കബ് തോമസ് വഴങ്ങിയില്ല. ഇത് സിപിഎമ്മിൽ അദ്ദേഹത്തോടുള്ള വൈരാഗ്യത്തിന് കാരണായിട്ടുണ്ടെന്നാണ് സൂചന.

വിജിലൻസിന് കോടതിയുടെ കടുത്ത വിമർശനം

വിജിലൻസിന് കോടതിയുടെ കടുത്ത വിമർശനം

അടുത്തിടെ ബാർ കോഴ കേസ്, ഇപി ജയരാജൻ കേസ് എന്നിങ്ങനെ പലതിലും വിജിലൻസിനെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

പ്രതിഷേധം നോട്ടീസ് ബോർഡിൽ

പ്രതിഷേധം നോട്ടീസ് ബോർഡിൽ

കേരളത്തിൽ വിജിലൻസ് രാജാണോ എന്ന കോടതിയുടെ ചോദ്യത്തിന് ‘വലിയ അഴിമതി പരാതികൾ ഇവിടെ സ്വീകരിക്കില്ല' എന്നു വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചാണ് ജേക്കബ് തോമസ് പ്രതിഷേധിച്ചത്.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

ആരും കാണാതെ പാന്റില്‍ നിന്ന് ജീന്‍സ് കീറിയെടുത്ത് തിന്നുന്ന സല്‍മാന്‍, ശരിക്കും പ്രാന്തായോ.. വീഡിയോ കൂടുതൽ വായിക്കാം

English summary
Vigilance director Jacob Thomas leave extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X