ഗായകൻ എംജി ശ്രീകുമാറും നിയമക്കുരുക്കിൽ! വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: വിവിധ കേസുകളിലായി ഒട്ടേറെ സിനിമാ പ്രവർത്തകരാണ് ഈ വർഷം നിയമക്കുരുക്കിൽപ്പെട്ടത്. നടിയെ ആക്രമിച്ച കേസിൽ ദിലീപും, സുരേഷ് ഗോപി, അമലാപോൾ, ഫഹദ് ഫാസിൽ എന്നിവർ നികുതി വെട്ടിപ്പ് കേസിലും അകപ്പെട്ടു. ഇതിനു പുറമേ കായൽ കൈയേറിയെന്ന പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെയും കേസെടുത്തിരുന്നു.

അഡ്മിൻമാർ ജാഗ്രതൈ! ആട് 2 വിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 3000 ഫേസ്ബുക്ക് പേജുകൾ അടച്ചുപൂട്ടി..

2018ൽ പ്രവാസികളുടെ 'നടുവൊടിയും'! യുഎഇയിലും സൗദിയിലും ജീവിതച്ചെലവ് ഗണ്യമായി വർദ്ധിക്കും...

പിന്നണി ഗായകനായ എംജി ശ്രീകുമാറിനും കായൽ കൈയേറ്റം തന്നെയാണ് പണികൊടുത്തത്. എറണാകുളം മുളവുകാട് വില്ലേജിലുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങൾ മറികടന്ന് കെട്ടിട നിർമ്മാണം നടത്തിയെന്നാണ് എംജി ശ്രീകുമാറിനെതിരെയുള്ള കേസ്.

കളമശേരി സ്വദേശി....

കളമശേരി സ്വദേശി....

എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിനെതിരെ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. മുളവുകാടുള്ള സ്ഥലത്ത് ചടങ്ങൾ മറികടന്ന് കെട്ടിട നിർമ്മാണം നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.

കെട്ടിടനിർമ്മാണം...

കെട്ടിടനിർമ്മാണം...

എറണാകുളം ജില്ലയിലെ മുളവുകാട് വില്ലേജിൽ ബോൾഗാട്ടി പാലസിന് സമീപം എംജി ശ്രീകുമാറിന്റെ പേരിൽ 11.5 സെന്റ് സ്ഥലമുണ്ട്. 2010ലാണ് എംജി ശ്രീകുമാർ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

അനധികൃത നിർമ്മാണം...

അനധികൃത നിർമ്മാണം...

എന്നാൽ കായൽക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് പരാതിക്കാരന്റെ ആരോപണം. കെട്ടിടം നിർമ്മിച്ചപ്പോൾ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിർമ്മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

നടപടിയില്ല...

നടപടിയില്ല...

മുളവുകാട് പ‍ഞ്ചായത്തിലെ അസിസ്റ്റന്റ് എൻജീനിയറാണ് അനധികൃത കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതെന്നും, ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നും കളമശേരി സ്വദേശിയുടെ പരാതിയിൽ പറയുന്നുണ്ട്.

കേസ്...

കേസ്...

ഗിരീഷ് ബാബുവിന്റെ പരാതി സ്വീകരിച്ച വിജിലൻസ് കോടതി സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവിട്ടു. എംജി ശ്രീകുമാറിനെതിരായ കേസിൽ അന്വേഷണം നടത്തി ഫെബ്രുവരി 19ന് റിപ്പോർട്ട് സമർപ്പിക്കാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസിന്റെ എറണാകുളം യൂണിറ്റിനാണ് അന്വേഷണചുമതല.

കായൽ തന്നെ...

കായൽ തന്നെ...

കളമശേരി സ്വദേശിയായ ഗിരീഷ് ബാബു തന്നെയാണ് നടൻ ജയസൂര്യയ്ക്കെതിരെയും നേരത്തെ പരാതി നൽകിയത്. ജയസൂര്യ ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറി നിർമ്മാണപ്രവർത്തനം നടത്തിയെന്നായിരുന്നു പരാതി. ഈ സംഭവത്തിലും വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഫഹദ് ഫാസിലും സുരേഷ് ഗോപിയും...

ഫഹദ് ഫാസിലും സുരേഷ് ഗോപിയും...

സിനിമാ താരങ്ങളായ ഫഹദ് ഫാസിൽ, സുരേഷ് ഗോപി എംപി, അമലാപോൾ എന്നിവരും അടുത്തിടെ കേസിൽപ്പെട്ടിരുന്നു. പോണ്ടിച്ചേരി വാഹന രജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ക്രൈംബ്രഞ്ചാണ് കേസ് മൂവർക്കെതിരെയും കേസെടുത്തത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
vigilance inquiry against singer mg sreekumar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്