കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ നടപടിയുമായി വിജിലന്‍സ്. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളില്‍ കണ്ട കത്ത് തയ്യാറാക്കിയിട്ടില്ല എന്നാണ് ഇരുവരും വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്.

മാത്രമല്ല മേയറുടെ ലെറ്റര്‍ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തിലാണ് എന്നും ഇരുവരും വിജിലന്‍സിന് കൊടുത്ത മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഹരജിക്കാരനായ ജി എസ് ശ്രീകുമാര്‍ എന്നിവരുടെ മൊഴി വിജിലന്‍സ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്.

1

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമായി തയ്യാറാക്കിയതാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഉടന്‍ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെ മൊഴി ഉടന്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍

2

അതിന് ശേഷം അന്വേഷണസംഘം ഡി ജി പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ അഴിമതിയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും എന്ന് വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ വിജിലന്‍സിന് നാല് പരാതികള്‍ ആണ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വിജലന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കത്ത് വിവാദത്തില്‍ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

3

നഗരസഭ ആരോഗ്യ വിഭാഗത്തില്‍ 295 ഒഴിവുകളുണ്ട് എന്നും അപേക്ഷ ഓണ്‍ലൈനായി എന്നും അറിയിച്ച് കൊണ്ട് തിരുവനന്തപുരം സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയറുടേത് എന്ന പേരില്‍ ലെറ്റര്‍പാഡില്‍ കത്ത് പുറത്ത് വന്നത്. ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ ലിസ്റ്റാണ് വിവാദ കത്തില്‍ മേയര്‍ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്

ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്

4

പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്‌നീഷ്യന്‍, സ്വീപ്പര്‍, ഒപ്‌ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കായിരുന്നു നിയമനം. സംഭവം വിവാദമായതിന് പിന്നാലെ ഈ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലാക്കി മന്ത്രി എം ബി രാജേഷ് ഉത്തരവിട്ടിരുന്നു.

English summary
Vigilance recorded the statements of two employees of Mayor Arya Rajendran's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X