Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനയചന്ദ്രൻ തലസ്ഥാനത്തെ തെരുവുവാസികളുടെ അന്നദാതാവ്!!!

തിരുവനന്തപുരം: ലോക്ക്ഡൗൺ തുടങ്ങിയ കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി തലസ്ഥാനത്ത് ഭക്ഷണം വിതരണം ചെയ്യുകയാണ് എസ് വിനയചന്ദ്രൻ നായർ. ദിവസവും 100 പേർക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വച്ച് വിതരണം ചെയ്യുന്നത്. 25 വർഷത്തോളമായി തിരുവനന്തപുരത്ത് ജീവകാരുണ്യ പ്രവർത്തകനായും ഇദ്ദേഹം സജീവമായി രംഗത്തുന്നുണ്ട്. പൂജപ്പുര ആയുർവേദ കോളേജിന് സമീപമാണ് വിനയചന്ദ്രൻ താമസിക്കുന്നത്.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

1

കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി തലസ്ഥാനത്ത് ഭക്ഷണം വിതരണം ചെയ്യുകയാണ് പൂജപ്പുര സ്വദേശി എസ് വിനയചന്ദ്രൻ നായർ.ദിവസവും 100 പേർക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വച്ച് വിതരണം ചെയ്യുന്നത്. 25 വർഷത്തോളമായി തലസ്ഥാനത്ത് ജീവകാരുണ്യ പ്രവർത്തകനായും രംഗത്തുണ്ട്. പൂജപ്പുര ആയുർവേദ കോളേജ് സ്വദേശിയാണ് ഇദ്ദേഹം.

2

നേമത്തെ ജനകീയ ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കി തിരുവനന്തപുരത്തെത്തിക്കും. നാല് കറികളടക്കമുള്ള ഊണ് വിശന്നു വലഞ്ഞു വരുന്നവർക്ക് വിഭവസമൃദ്ധമാണ്.ഞായറാഴ്ച ഒഴികെ ഇത് മുടങ്ങാതെ നൽകാൻ കഴിയുന്നുണ്ട് - വിനയചന്ദ്രൻ പറയുന്നു.

3

ഇക്കഴിഞ്ഞ 35 ദിവസത്തോളമായി വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ വഴിയും 3500ത്തോളം പേർക്ക് ആഹാരം നൽകാൻ കഴിഞ്ഞു.'അന്നദാനം മഹാദാന'മാണെന്ന ആപ്തവാക്യം അന്വർഥമാക്കും വിധമാണ് വിനയചന്ദ്രൻ്റെ പ്രവർത്തനങ്ങൾ. അന്നദാനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ദുബായിലെ കൺസ്ട്രക്ഷൻ മേഖലയിൽ നിന്നുള്ള മോഹനൻപിള്ളയുടെ പിന്തുണയും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

4

കഴിഞ്ഞ മുപ്പത് വർഷത്തോളമായി തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ശ്രീധരി ആയുർവേദ കേന്ദ്രത്തിൻ്റെ മാനേജർ കൂടിയാണ് ഇദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുപ്പതോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ മൂന്ന് മുഖ്യമന്ത്രിമാരിൽ നിന്നായി വലുതും ചെറുതുമായ പുരസ്കാരങ്ങൾ ലഭിച്ചത് ഈ മേഖലയിൽ തനിക്ക് കിട്ടിയ അംഗീകാരമായി വിനയചന്ദ്രൻ പറയുന്നു.

5

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനിൽ നിന്ന് കർമ്മസേവ പുരസ്കാരം ലഭിച്ചതാണ് ഏറ്റവും ഒടുവിൽ കിട്ടിയ അവാർഡ് - വിനയചന്ദ്രൻ്റെ വാക്കുകൾ. തീർന്നില്ല,നല്ലൊരു ഗായകൻ കൂടിയാണ് ഇദ്ദേഹം. തിരുവനന്തപുരത്ത് 'സ്വരമാധുരി'യെന്ന പേരിൽ അഞ്ച് വർഷത്തോളമായി ഗാനമേള ട്രൂപ്പും വിനയചന്ദ്രൻ്റെതായിട്ടുണ്ട്. വീട്ടമ്മയായ ശ്രീല ഭാര്യയും, മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയായ ആദിത്യാ വി നായർ മകനുമാണ്.

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+