വിസ്മയ കേസ് വിധി: പൊലീസിനും പ്രോസിക്യൂഷനും അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ റാലി
കൊച്ചി: വിസ്മയ കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും കേസ് നടത്തിയ പ്രോസിക്യൂഷനും അഭിവാദ്യമർപ്പിച്ച് റാലി നടത്തി ഡി വൈ എഫ് ഐ. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ജംഗഷനില്‍ വെച്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം സംസാരിച്ചു. വിസ്മയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി കിരണിന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു ഡി വൈ എഫ് ഐ പ്രകടനം.
ഇങ്ങനെ ഒന്നുമല്ല നമ്മള് പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്
സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അർപ്പിച്ച എഎ റഹീം അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും വ്യക്തമാക്കി. രാജ്യത്തിന് തന്നെ മാതൃകയാവുന്ന അന്വേഷണവും വിചാരണയുമാണ് കേസില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്മയ കേസിൽ സംസ്ഥാന സർക്കാർ എത്രവേഗമാണ് നീതി നിർവഹണം പൂർത്തിയാക്കിയത്. പിണറായി സർക്കാരിന്റെ ഇശ്ചാശക്തിയുടെ വിജയമാണിതെന്നും അങ്ങേയറ്റം മാതൃകാപരമെന്നും എഎ റഹീം നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും വ്യക്തമാക്കിയിരുന്നു. സ്ത്രീധനം കേരളത്തിന് ശാപമാണ്. വിസ്മയയുടെ ദാരുണമായ വിയോഗത്തിന് ശേഷം ആ വീട്ടിലെത്തിയപ്പോൾ പിതാവും സഹോദരനും പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
"ആർക്കും ഈ ഗതി വരരുത്".- എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍
തീർച്ചയായും സർക്കാർ നീക്കം ആ ലക്ഷ്യത്തോടെ തന്നെയായിരുന്നു.പ്രതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് അസാധാരണവും,ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തിൽ തന്നെ സർക്കാർ ആരംഭിച്ചു.പ്രോസിക്യൂട്ടറെ നിയമിച്ചു. സമയബന്ധിതമായി കുറ്റപത്രം നൽകി. പഴുതടച്ച നീക്കത്തിലൂടെ അതിവേഗം,പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.
നിയമ നടപടികൾക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം.സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവർത്തിച്ചു നമ്മൾ ജനങ്ങളെ ഓർമ്മപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.