കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നരകയാതന; ചായകുടിക്കാന്‍ പോലും പണമില്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൂണ് പോലെ മുളച്ച് പൊങ്ങിയ വാര്‍ത്താ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നരകയാതന. മാസങ്ങളായി ശമ്പളം ലഭിക്കാത്ത ഇന്ത്യാവിഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ സമരത്തിലാണ്. മറ്റ് പല സ്ഥാപനങ്ങളും നീങ്ങുന്നത് ഇതേ അവസ്ഥയിലേക്കാണ്.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങുമ്പോള്‍ പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകന് ശമ്പളമേ ലഭിക്കാതെ വന്നാലോ... തൊഴിലിടങ്ങളിലെ ചൂഷണത്തിനെതിരെ അന്തിച്ചര്‍ച്ച നയിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍/പ്രവര്‍ത്തക ദിവസത്തില്‍ 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വന്നാലോ...ഇതാണിപ്പോള്‍ കേരളത്തിലെ പല ദൃശ്യമാധ്യമങ്ങളുടേയും അവസ്ഥ.

indiavison

മികച്ച വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവും ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ല. അപ്പോള്‍ പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവരുടെ സ്ഥിതി എത്രമാത്രം ദയനീയമായിരിക്കും.

ഇന്ത്യാവിഷന്റെ തുടക്കകാലത്ത് പറമ്പിലെ ചക്കയും മാങ്ങയും കഴിച്ചാണ് ജീവനക്കാര്‍ വിശപ്പടക്കിയിരുന്നതെന്ന് ഒരു കഥ പരന്നിരുന്നു. എന്നാല്‍ ഇന്ന് അതിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണ്. തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ സ്ഥാപനം വിട്ട് പോയവര്‍ക്ക് പോലും ഇതുവരെ കുടിശ്ശിക കൊടുത്തിട്ടില്ല. ചാനലിന് വേണ്ടി ഓടിയിരുന്ന വാഹനങ്ങള്‍ക്ക് പോലും നല്‍കാന്‍ കുടിശ്ശിക ഏറെയുണ്ടെന്നാണ് വിവരം.

tv-new

മൂന്ന് മാസം ശമ്പളം ലഭിക്കാതിരിക്കുമ്പോള്‍ എങ്ങനെയാണ് ജീവനക്കാര്‍ ജീവിക്കുന്നത്. എങ്ങനെയാണ് അവര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരങ്ങളിലെ ചാനല്‍ ജോലിക്കായി വാടകക്ക് താമസിക്കുന്നവര്‍ എങ്ങനെ വാടക കൊടുക്കുന്നു, എങ്ങനെ ഭക്ഷണം കഴിക്കുന്നു... ഇതെല്ലാം അന്വേഷിക്കാനുള്ള ബാധ്യത മറ്റ് മധ്യമങ്ങള്‍ക്ക് കൂടി ഉണ്ട്.

ഇന്ത്യാവിഷനില്‍ മാത്രമല്ല ഈ അവസ്ഥ. ഏറ്റവും ഒടുവില്‍ തുടങ്ങിയ ടിവി ന്യൂ ചാനലിലും സ്ഥിതി വ്യത്യസ്തമല്ല. പത്രപ്രവര്‍ത്തക യൂണിയന്റെ ഇടപെടലിനെ തുടര്‍ന്ന് ടിവി ന്യൂവില്‍ മുടങ്ങിയ ശമ്പളം നല്‍കി തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

news-channel

ഒരു ചാനലില്‍ ജോലി ചെയ്തിരുന്ന വനിത മാധ്യമ പ്രവര്‍ത്തകരെ വാടക കൊടുക്കാത്തതിന്‍റെപേരില്‍ അവര്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടുന്ന സാഹചര്യം പോലും ഉണ്ടായി. പിന്നീട് സ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം കയ്യില്‍ നിന്ന് പണം കൊടുത്താണ് പ്രശ്നം പരിഹരിച്ചത്.

നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ചില സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളില്‍ ശമ്പളം മുടങ്ങുന്നില്ലെങ്കിലും തൊഴില്‍ അന്തരീക്ഷം സംബന്ധിച്ച് ജീവനക്കാര്‍ അത്ര തൃപ്തരല്ല. കൈരളിയിലും റിപ്പോര്‍ട്ടര്‍ ടിവിയിലും ജീവന്‍ ടിവിയിലും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ശമ്പളം മുടങ്ങുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.

Read Also: ചാനല്‍ യാതന: പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടുന്നുRead Also: ചാനല്‍ യാതന: പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടുന്നു

English summary
Visual Media Journalist face crucial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X