വിഎസ് വിടുന്നമട്ടില്ല, സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം, യെച്ചൂരിയെ കണ്ടു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യത്തില്‍ ഉറച്ച് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായി രാവിലെ ഒമ്പതരയോടെയാണ് വിഎസ് യെച്ചൂരിയെ കണ്ടത്.

യെച്ചൂരിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വിഎസ്. തനിക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ഘടകം വേണമെന്ന് വിഎസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചാണ് യെച്ചൂരിയുമായി വിഎസ് വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

 കേന്ദ്ര നേതൃത്വം കുഴങ്ങും

കേന്ദ്ര നേതൃത്വം കുഴങ്ങും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് വിഎസ് യെച്ചൂരിയെ കണ്ടത്. നിലവില്‍ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വിഎസ്. ഇതില്‍ വിഎസിന് അതൃപ്തിയുണ്ട്. അതിനാലാണ് പ്രത്യേക ഘടകം വേണമെന്ന ആവശ്യവുമായി വിഎസ് എത്തിയത്.

 സംസ്ഥാന അംഗങ്ങളുടെ നിലപാട് നിര്‍ണായകം

സംസ്ഥാന അംഗങ്ങളുടെ നിലപാട് നിര്‍ണായകം

അതേസമയം വിഎസിന്റെ ഘടകം തീരുമാനിക്കുന്നതു സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നതയുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. സംസ്ഥാന സമിതിയിലെങ്കിലും വിഎസിന് അംഗത്വം നല്‍കിയേക്കുമെന്നാണ് സൂചന.

 കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതെ വിഎസ്

കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതെ വിഎസ്

ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് പോളിറ്റ്ബ്യൂറോ കമ്മിഷന്‍ നേരത്തെ വിലയിരുത്തിയിരുന്നു. വിഎസിനെതിരായ പിബി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കാനിരിക്കെയാണ് നിര്‍ണായക കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതെ മടങ്ങി.

 യെച്ചൂരിയുടെ പിന്തുണ

യെച്ചൂരിയുടെ പിന്തുണ

വിഎസിനെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. വിഎസിനെതിരെ നടപടി വേണ്ടെന്ന നിലാപടിലാണ് യെച്ചൂരി. എന്നാല്‍ അച്ചടക്ക ലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ചെറുതായെങ്കിലും നടപടി വേണമെന്നാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.

 മണിയുടെ കാര്യത്തിലും ചര്‍ച്ച ഉണ്ടാകില്ല

മണിയുടെ കാര്യത്തിലും ചര്‍ച്ച ഉണ്ടാകില്ല

ഇപി ജയരാജനും, പികെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ഉണ്ടാകില്ലെന്നാണ് സൂചനകള്‍. ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയേക്കും. എംഎം മണിയുടെ കാര്യത്തിലും ചര്‍ച്ച ഉണ്ടാകില്ല. ആരെങ്കിലും വിഷയങ്ങള്‍ ഉന്നയിച്ചാല്‍ മാത്രമെ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂ. എന്നാല്‍ ആരും ഇക്കാര്യം ഉന്നയിക്കാന്‍ സാധ്യതയില്ല.

English summary
vs achuthanandan meets seetharam yechuri. vs wants to include in state secretariat.
Please Wait while comments are loading...