ശ്രീറാം വെങ്കിട്ടറാമിനെ പൊളിച്ചടുക്കി വഫ!! തനിക്ക് നാളെ എന്ത് സംഭവിക്കുമെന്നറിയില്ല, വീഡിയോ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നാണ് ചീഫ് സെക്രട്ടറിയ്ക്ക് സമർപ്പിച്ച വിശദീകരണത്തില്‍ ശ്രീറാം ആവര്‍ത്തിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നും ശ്രീറാം വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ ശ്രീറാമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വഫ ഫിറോസ്. വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് വഫ പറയുന്നു. ടിക് ടോക് വീഡിയോയിലൂടെയാണ് വഫയുടെ പ്രതികരണം. തനിക്ക് നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും വഫ വീഡിയോയില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്

വഫയെന്ന് ശ്രീറാം
മദ്യപിക്കാത്ത ആളാണ് താനെന്നും, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പിൽ ശ്രീറാം ആവർത്തിച്ചത്. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം പറഞ്ഞിരുന്നു.
Recommended Video

മറുപടിയുമായി വഫ
അപകടം ഉണ്ടായ ശേഷം ബഷീറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. താൻ മദ്യപിച്ചിരുന്നതായുള്ള സാക്ഷി മൊഴികൾ ശരിയല്ല. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടുമില്ലെന്ന് ശ്രീറാം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശ്രീരാമിന്‍റെ ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കുകയാണ് വീഡിയോയിലൂടെ വഫ.

ഇതൊക്കെ എവിടെ?
വഫയുടെ വാക്കുകള്‍ ഇങ്ങനെ-താനാണ് വാഹനം ഓടിച്ചതെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. എന്ത് കാരണത്താലാണ് അദ്ദേഹം ഇത് തന്നെ ആവര്‍ത്തിക്കുന്നതെന്ന് അറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതൊക്കെ എവിടെ?

എന്ത് സംഭവിക്കുമെന്ന് അറിയില്ല
ഞാനൊരു സാധാരണക്കാരിയാണ്. എന്‍റെ കൈയ്യില്‍ പവറില്ല. ആക്സിഡന്‍റ് നടന്ന മൂന്നാമത്തെ ദിവസം തന്നെ നടന്നതെന്താണെന്ന് തുറന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. ഇനി എനിക്കെന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ല, വഫ പറയുന്നു.

ഉറച്ച് നില്‍ക്കുന്നു
ഞാനെന്തൊക്കെ നിങ്ങളുടെ മുന്‍പില്‍ പറഞ്ഞിട്ടുണ്ടോ അതൊക്കെ സത്യമാണ്. അദ്ദേഹത്തിന് അധികാരം ഉപയോഗിച്ച് കേസിനെ ഏത് വിധത്തിലും മാറ്റി മറിക്കും. ഏത് രീതിയിലും കാര്യങ്ങളെ വളച്ചൊടിക്കാം. എന്നാല്‍ താന്‍ തുടക്കം മുതല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്, വഫ ഫിറോസ് പറഞ്ഞു.

സസ്പെന്‍ഷന്‍ നീട്ടി
അതേസമയം ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലാണിത്.ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെടുന്നത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
വീഡിയോ
വഫയുടെ വീഡിയോ
ജോളിക്ക് 'ഏലസ്' നല്‍കിയ മന്ത്രിവാദി ഒളിവില്‍? ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യിച്ചെന്ന്
ജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു












Click it and Unblock the Notifications