Get Updates
Get notified of breaking news, exclusive insights, and must-see stories!

സമസ്ത പൂര്‍ണമായും കൈയ്യൊഴിഞ്ഞു; ലീഗിന്റേത് രാഷ്ട്രീയ റാലി... സമരത്തിനില്ലെന്ന് ജിഫ്രി തങ്ങള്‍

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തനെതിരെ സമരത്തിനില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമരം എന്നത് സമസ്തയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് വഖഫ് റാലിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കെയാണ് സമസ്ത സമരം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം സമസ്ത പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഭാവി നടപടികള്‍ തീരുമാനിക്കാന്‍ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്നു. യോഗത്തിന് മുമ്പായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.

പ്രതിഷേധമാണ് സമസ്ത നേരത്തെ തീരുമാനിച്ചത്. പ്രതിഷേധ പ്രമേയം സമസ്ത യോഗം പാസാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചു. ആ വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങോട്ട് വിളിച്ചു സംസാരിച്ചത്. ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസാരം അനുകൂലമാണെങ്കില്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കി. ഭാവി കാര്യങ്ങള്‍ കൂടുതല്‍ ആലോചിച്ച് തീരുമാനിക്കാമെന്നും പറഞ്ഞു. വളരെ മാന്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിന്നീട് എന്തിനാണ് സമരം. സമസ്ത സമരത്തിനില്ല. ഞങ്ങള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

m

ഇപ്പോള്‍ നടക്കുന്നത് സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗമാണ്. മുസ്ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ തങ്ങന്‍മാരൊക്കെ വിളിക്കുമ്പോള്‍ പങ്കെടുക്കാറുണ്ട്. മുസ്ലിം ലീഗിന്റെ വഖഫ് റാലിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. അതിന് ഞാന്‍ മറുപടി പറയേണ്ട ആവശ്യമില്ല. മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ റാലിയല്ലേ എന്നും ജിഫ്രി തങ്ങള്‍ ചോദ്യങ്ങള്‍ മറുപടിയായി പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സമസ്തക്ക് അകലമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിയോ... കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഒരുങ്ങി ബോളിവുഡ്

വഖഫ് നിയമം നിയമസഭയില്‍ പാസാക്കിയതാണെന്നും അത് പിന്‍വലിക്കുംവരെ സമരം തുടരുമെന്നുമാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. വ്യാഴാഴ്ച കോഴിക്കോട് വഖഫ് സമ്മേളനം നടത്താന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. അതില്‍ നിന്് പിന്നോട്ടില്ലെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു. നിയമസഭയില്‍ നിയമം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി ഗൗനിച്ചില്ല. ഇപ്പോള്‍ വിവാദമായപ്പോള്‍ മരവിപ്പിച്ചിരിക്കുന്നു. നിയമസഭയില്‍ പാസാക്കിയ നിയമം നിയമസഭയ്ക്ക് പുറത്ത് മരവിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ വാക്ക് എങ്ങനെ വിശ്വസിക്കും. നേരത്തെ സംവരണം, സ്‌കോളര്‍ഷിപ്പ്, സിഎഎ കേസുകള്‍ എന്നീ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കപ്പെട്ടിട്ടില്ല. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. മുസ്ലിം ലീഗ് സ്വന്തം നിലയിലാണ് സമരം ചെയ്യുന്നതെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു. മുജാഹിദ് വിഭാഗവും പ്രതിഷേധം തുടരാനാണ് തീരുമാനം. ജമാഅത്തെ ഇസ്ലാമി നേതാക്കളും പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+