നിയമം കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്ക്..എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണം

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട് : നിയമത്തെ കാറ്റില്‍ പറത്തി കക്കാടും പൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നേതൃത്വത്തിലാണ് പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കക്കാടും പൊയിലിലെ പഞ്ചായത്ത് സെക്രട്ടറിയാണ് നിമയ വ്യവസ്ഥകള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ടവരില്‍ നിന്ന് കൃത്യമായ അനുമതിയോ സുരക്ഷ ക്രമീകരണങ്ങളോ ഇല്ലാതെയാണ് പാര്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്നു

നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്നു

വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് പാലിച്ചിരിക്കേണ്ട യാതൊരു നിബന്ധനകളും പാലിക്കാതെയാണ് കക്കാടുംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

എംഎല്‍എ യുടെ നേതൃത്വത്തില്‍

എംഎല്‍എ യുടെ നേതൃത്വത്തില്‍

നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്റെ നേതൃത്വത്തിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പാര്‍ക്കിന് പ്രവര്‍ത്താനുമതി ലഭിച്ചത്. ഗുരുതര ആരോപണങ്ങളാണ് െംഎല്‍എയ്ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്.

അനുമതി ലഭിക്കും മുന്‍പേ പ്രദര്‍ശനം തുടങ്ങി

അനുമതി ലഭിക്കും മുന്‍പേ പ്രദര്‍ശനം തുടങ്ങി

ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി ലഭിക്കുന്നതിന് മുന്‍പേ തന്നെ ടിക്കറ്റ് ഈടാക്കി പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴ ഒടുക്കിയിരുന്നു.

അന്യായമായി പ്രവര്‍ത്തിക്കുന്നു

അന്യായമായി പ്രവര്‍ത്തിക്കുന്നു

അംസബ്ലി കെട്ടിടത്തിന് ലഭിച്ച താല്‍ക്കാലിക അനുമതി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കുംപ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെയാണ് അംസബ്ലി കെട്ടിടത്തിന്റെ മറവില്‍ മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയത്.

റൈഡുകളെക്കുറിച്ച് ആശങ്ക

റൈഡുകളെക്കുറിച്ച് ആശങ്ക

വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകള്‍ക്ക് ബിഐഎസ് അംഗീകാരം ഉണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഇതുവരെ പരിശോധിച്ചിട്ടില്ല. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ സര്‍ക്കാരില്‍ നിന്ന് അനുമതിയോ ഇല്ലാതെയാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

ഇടതു MLAയുടെ കോഴിക്കോട്ടെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതം!
രാഷ്ട്രീയപ്രേരിതമാണെന്ന് എംഎല്‍എ

രാഷ്ട്രീയപ്രേരിതമാണെന്ന് എംഎല്‍എ

താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എ നിഷേധിച്ചു. രാഷ്ട്രീയപ്രേരിതം മാത്രമായ ആരോപണങ്ങളാണ് ഇതെന്നാണ് എംഎല്‍എ പറയുന്നത്.

English summary
water theme park functions without certification.
Please Wait while comments are loading...