വയനാട് കൂട്ടബലാല്‍സംഗം: യത്തീംഖാനക്ക് സംഭവിച്ചത് ഗുരുതര വീഴ്ച, പെണ്‍കുട്ടികളെ മാറ്റുന്നു

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ഥാപന അധികാരികളുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തല്‍. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യത്തീംഖാന വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

യത്തീംഖാനയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയും വിലയിരുത്തുന്നതിന് അടുത്താഴ്ച പ്രത്യേക യോഗം ചേരും. കുട്ടികളുടെ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കും. യത്തീംഖാനയുമായി ബന്ധപ്പെട്ട പരാതികളുയര്‍ന്നാല്‍ സ്ഥാപനം അധികാരികള്‍ പ്രതിസന്ധിയിലാവും. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ യത്തീംഖാനയില്‍ നിന്നു മാറ്റും. വിശദമായ ചോദ്യം ചെയ്യുന്നതിനും മതിയായ സുരക്ഷ ഇവിടെയില്ലെന്ന നിഗമനത്തിലുമാണിത്.

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍

യത്തീംഖാനയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് പീഡിപ്പിക്കപ്പെട്ടത്. ഏഴ് വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇതുവരെയുള്ള വിവരം. കൂടുതല്‍ കുട്ടികളെ കൗണ്‍സലിങിന് വിധേയരാക്കും. ഇതോടെ കുറച്ചുകൂടി വ്യക്തത വരുമെന്നാണ് ശിശുക്ഷേമ വകുപ്പ് കരുതുന്നത്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കേസില്‍ ആറ് പ്രതികളാണുള്ളത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡും തുടര്‍ന്നുണ്ടാവും.

11 വകുപ്പുകള്‍ പ്രകാരം കേസ്

ആറ് പ്രതികള്‍ക്കെതിരേ 11 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (പോക്‌സോ) പ്രകാരവും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.

യത്തീംഖാന അധികൃതരുടെ പരാതി നിര്‍ണായകമായി

യത്തീംഖാനയിലെ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് കാണിച്ച് യത്തീംഖാന അധികൃതര്‍ തന്നെയാണ് കഴിഞ്ഞദിവസം പോലിസില്‍ പരാതി നല്‍കിയത്. യത്തീംഖാനക്കടുത്ത കടയിലുള്ളവരാണ് പ്രതികള്‍. ഇവര്‍ കുട്ടികള്‍ക്ക് മിഠായി കൊടുത്ത് വലയിലാക്കുകയായിരുന്നു.

പീഡിപ്പിച്ച് ക്രൂരമായിട്ടെന്ന് വെളിപ്പെടുത്തല്‍

അതിക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടികള്‍ ഇരയായിട്ടുള്ളത്. നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത രീതിയില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് പികെ ശ്രീമതി എംപി കുട്ടികളെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

സംഭവം പുറത്തായത് ഇങ്ങനെ

പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നു ഹോസ്റ്റലിലേക്ക് പോകുംവഴിയാണ് യുവക്കള്‍ വിളിച്ചുവരുത്തിയതും പീഡിപ്പിച്ചതും. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇവര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കടയില്‍ നിന്നു കുട്ടികള്‍ ഇറങ്ങിവരുന്നത് കണ്ടതോടെയാണ് യത്തീംഖാന അധികൃതര്‍ക്ക് സംശയം തോന്നിയത്.

കെട്ടിയിട്ട് പീഡനം

പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുട്ടികള്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തുടര്‍ന്ന ഫോട്ടോ എടുത്തു. ശേഷം ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

English summary
police enquiry continue in Wayanad orphanage rape case. police to seek accused in custody.
Please Wait while comments are loading...