കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്, അടിയൊഴുക്കുകള്‍ സജീവം

Google Oneindia Malayalam News

കല്‍പ്പറ്റ: 2009ല്‍ എംഐ ഷാനവാസ് ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട് ലോകസഭാ മണ്ഡലത്തെ യുഡിഎഫിന്റെ കോട്ടയെന്നു വിളിച്ചാല്‍ തെറ്റില്ല. ഇത്തവണയും ജനവിധി തേടിയെത്തുന്നത് ഷാനവാസാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് മുന്നണി സ്വപ്‌നം കാണുന്നുമുണ്ടാകില്ല. എന്നാല്‍ സംഗതി ശരിയ്ക്കും അങ്ങനെയല്ല.

പ്രധാന വില്ലന്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തന്നെ. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭാ നേതാക്കളുടെ നിലപാടുകള്‍ നിര്‍ണായകമായിരിക്കും. വന്യജീവി ശല്യം, രാത്രി യാത്രാ നിരോധനം, വയനാട് റെയില്‍വേ ലൈന്‍ എന്നീ വിഷയങ്ങളും ഇവിടെ സജീവമായ ചര്‍ച്ചാ വിഷയങ്ങളാണ്. എംപിയായിരുന്ന അഞ്ചു വര്‍ഷകാലവും മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കുന്നതില്‍ ഷാനവാസ് പരാജയപ്പെട്ടുവെന്ന് കരുതുന്ന ഒരു വലിയ വിഭാഗമാണ്. ഇവരില്‍ പലരും പരസ്യമായി തന്നെ സ്ഥാനാര്‍ത്ഥിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്."

സ്ഥാനാര്‍ത്ഥിക്കെതിരേയുള്ള വിമത നീക്കത്തിന്റെ വ്യാപ്തിയും ആഴവും പ്രവചനാതീതമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ ബാനറില്‍ മത്സരിച്ച കെ മുരളീധരന്‍ തട്ടിയെടുത്ത ഒരു ലക്ഷത്തോളം വോട്ടുകള്‍ കൂടി യുഡിഎഫിനോട് കൂട്ടിച്ചേര്‍ക്കണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എം റഹ്മത്തുള്ളയ്ക്കായിരുന്നു രണ്ടാം സ്ഥാനം.ബിജെപിയുടെ സി വാസുദേവന്‍ മാസ്റ്റര്‍ 31687 വോട്ടുകളാണ് സ്വന്തമാക്കിയത്.

ഇത്തവണത്തെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍

എംഐ ഷാനവാസ്(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
സത്യന്‍ മൊകേരി(സിപിഐ)
പിആര്‍ റസ്മില്‍നാഥ്(ബിജെപി)
അഡ്വ. പിപിഎ സഗീര്‍(ആം ആദ്മി പാര്‍ട്ടി)
റംല മമ്പാട്(വെല്‍ഫയര്‍ പാര്‍ട്ടി)
സാം പി മാത്യു(സിപിഐ(എംഎല്‍)
പിവി അന്‍വര്‍(സ്വതന്ത്ര്യന്‍)

Sathyan Mokeri

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ നില

മാനന്തവാടി
യുഡിഎഫിലെ പികെ ജയലക്ഷ്മി 12734 വോട്ടുകള്‍ക്ക് ജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎമ്മിലെ കെസി കുഞ്ഞിരാമന്‍ 50262 വോട്ടുകള്‍ നേടി. ബിജെപിക്ക് 5732 വോട്ടും എസ്ഡിപിഐയ്ക്ക് 2342 വോട്ടും കിട്ടു.

സുല്‍ത്താന്‍ ബത്തേരി
കോണ്‍ഗ്രസിലെ ഐസി ബാലകൃഷ്ണന് 71509 വോട്ടുകളാണ് ലഭിച്ചത്. തൊട്ടുപിന്നിലുണ്ടായിരുന്ന സിപിഎം സ്ഥാനാര്‍ത്ഥി ഇഎ ശങ്കരന്‍ 7583 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. ബിജെപിയ്ക്കുവേണ്ടി രംഗത്തിറങ്ങിയ പള്ളിയറ രാമന് 8829 വോട്ടുകള്‍ കിട്ടി.

കല്‍പ്പറ്റ

സോഷ്യലിസ്റ്റ് ജനതയുടെ എംവി ശ്രേയംസ്‌കുമാറാണ് കല്‍പ്പറ്റയില്‍ വിജയിച്ചത്. ഭൂരിപക്ഷം 18169 വോട്ടുകളായിരുന്നു. സിപിഎമ്മിന്റെ പിഎ മുഹമ്മദ് രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ അനന്ത് കുമാര്‍ പിജി 6580ഉം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ജമീല 1597ഉം വോട്ടുകള്‍ നേടി.

തിരുവമ്പാടി

മുസ്ലീം ലീഗിലെ സി മോയിന്‍കുട്ടിയാണ് ജയിച്ചത്. 3833 വോട്ടുമാത്രമായിരുന്നു ഭൂരിപക്ഷം. സിപിഎമ്മിന്റെ ജോര്‍ജ്് എം തോമസ് 52553 വോട്ടും ബിജെപിയുടെ ജോസ് കപ്പട്ടമല 3894 വോട്ടും സ്വന്തമാക്കി.

എറനാട്
11246 വോട്ടുകള്‍ക്കാണ് ഏറനാടില്‍ നിന്നും മുസ്ലീം ലീഗിലെ പികെ ബഷീര്‍ വിജയിച്ചത്. സ്വതന്ത്ര്യനായി മത്സരിച്ച അന്‍വര്‍ പിവി 47452 വോട്ടുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് 3448 വോട്ടും എസ്ഡിപിഐക്ക് 2137 വോട്ടും ലഭിച്ചിരുന്നു.

നിലമ്പൂര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് 5598 വോട്ടിന് വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച പ്രഫസര്‍ എം തോമസ് മാത്യുവിന് 60733 വോട്ടുകള്‍ നേടാന്‍ സാധിച്ചു. ബിജെപിക്ക് 4425 വോട്ടും എസ്ഡിപിഐക്ക് 2566 വോട്ടും കിട്ടിയിരുന്നു.

വണ്ടൂര്‍

28919 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എപി അനില്‍കുമാര്‍(കോണ്‍ഗ്രസ്) വണ്ടൂരില്‍ നിന്നു വിജയിച്ചത്. സിപിഎമ്മിലെ വി രമേശന്‍ 48661 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപിക്ക് 2885ഉം എസ്ഡിപിഐക്ക് 1682 വോട്ടുമുണ്ട്.

English summary
Wayanad parliament constituency election more unpredictable than Ever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X