കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രനെ ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്ത് നീക്കില്ലെങ്കിലും, അധികം വൈകാതെ പുന:സംഘടനയുണ്ടാകും.

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്

മൂന്ന് പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളത് എന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പിഎസ് ശ്രീധരന്‍ പിള്ള, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് അവര്‍. ഇതില്‍ കൂടുതല്‍ സാധ്യത പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണെങ്കിലും, ശോഭ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതകളും കുറവല്ല. പരിശോധിക്കാം...

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

 കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍ ആയി പോകുമ്പോള്‍, ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു ശോഭ സുരേന്ദ്രന്‍. ബിജെപിയുടെ കേരളത്തിലെ ഏറ്റവും ശക്തയായ നേതാക്കളില്‍ ഒരാളും ശോഭ സുരേന്ദ്രന്‍ തന്നെ ആയിരുന്നു. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നവരില്‍ ഒരാളായിരുന്നു അവര്‍.

പരിഗണിച്ചില്ലെന്ന് മാത്രമല്ല

പരിഗണിച്ചില്ലെന്ന് മാത്രമല്ല

എന്നാല്‍, സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കപ്പെട്ടത് കെ സുരേന്ദ്രന് ആയിരുന്നു. വി മുരളീധരന്റെ താത്പര്യപ്രകാരം ആയിരുന്നു ഇത് നടന്നത് എന്നാണ് ആക്ഷേപം. എന്തായാലും അതിന് ശേഷം നടന്ന പുന:സംഘടനയില്‍ ശോഭ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കി. പതിറ്റാണ്ട് മുമ്പ് ശോഭ സുരേന്ദ്രന്‍ ഇരുന്ന പദവി ആയിരുന്നു അത്. ഇത് മാത്രമല്ല, അവരെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തില്ല.

പരാതികള്‍, പ്രതികരണങ്ങള്‍

പരാതികള്‍, പ്രതികരണങ്ങള്‍

ഏതാണ്ട് ഒരു വര്‍ഷത്തോളം പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു ശോഭ സുരേന്ദ്രന്‍. ഇതിനിടെ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നു. കേന്ദ്ര നേതൃത്വത്തിന് പല പരാതികളും നല്‍കി. ഏറ്റവും ഒടുവില്‍ ശോഭ സുരേന്ദ്രന്റെ പരാതികള്‍ ഗൗരവമായി പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പരിണത ഫലമായിരുന്നു കഴക്കൂട്ടത്ത് വി മുരളീധരനെ വെട്ടി ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത്.

വനിത പ്രസിഡന്റുമാരില്ല

വനിത പ്രസിഡന്റുമാരില്ല

നിലവില്‍ ബിജെപിയ്ക്ക് ഒരു സംസ്ഥാനത്തിലും അധ്യക്ഷ പദവിയില്‍ വനിതകളില്ല. കേരളത്തില്‍ അത്തരം ഒരു നീക്കം നടത്തുന്നതുകൊണ്ട് വലിയ മാറ്റമുണ്ടായേക്കുമെന്ന പ്രതീക്ഷ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. കേന്ദ്ര നേതൃത്വം ഇത് അംഗീകരിക്കുകയാണെങ്കില്‍, ശോഭ സുരേന്ദ്രന് നറുക്കുവീഴാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതോടൊപ്പം കേരളത്തിലെ ജാതി, സാമുദായിക സമവാക്യത്തിലും ചില നേട്ടങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കടുത്ത അവഗണന

കടുത്ത അവഗണന

ഒരു വര്‍ഷം ശോഭ സുരേന്ദ്രന്‍ കടുത്ത അവഗണന നേരിട്ടു എന്നത് കേന്ദ്ര നേതൃത്വത്തിനും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ നടന്നു എന്നതും കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ അനുകൂലമായേക്കുമെന്നാണ് അവരെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

ഏറ്റവും ശക്തയായ നേതാവ്

ഏറ്റവും ശക്തയായ നേതാവ്

കേരള ബിജെപിയിലെ ഏറ്റവും ശക്തയായ വനിത നേതാവ് ശോഭ സുരേന്ദ്രന്‍ ആണെന്നതില്‍ എതിര്‍ ഗ്രൂപ്പുകള്‍ക്ക് പോലും തര്‍ക്കമുണ്ടാവില്ല. ശബരിമല വിഷയത്തില്‍ അടക്കം, ശോഭ സുരേന്ദ്രന്‍ തുടങ്ങിവച്ച പോരാട്ടം പാര്‍ട്ടിയ്ക്ക് പിന്നീട് ശബരിമല സ്ത്രീ പ്രവേശന വിധിയില്‍, ആദ്യം തന്നെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്ത് വന്നതും പ്രതിഷേധം നടത്തിയതും ശോഭ സുരേന്ദ്രന്‍ ആയിരുന്നു.

തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റം

തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റം

ഓരോ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ദ്ധിപ്പിക്കുന്നതില്‍ മറ്റേത് ബിജെപി നേതാക്കളേക്കാളും മുന്നിലായിരുന്നു ശോഭ സുരേന്ദ്രന്‍. പാലക്കാട് നിയമസഭാ മണ്ഡലത്തിലും ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലും ശോഭ സുരേന്ദ്രന്‍ വോട്ടുയര്‍ത്തിയത് വലിയ രീതിയില്‍ തന്നെ ആയിരുന്നു.

കഴക്കൂട്ടത്ത് സംഭവിച്ചത്

കഴക്കൂട്ടത്ത് സംഭവിച്ചത്

സമീപകാല തിരഞ്ഞെടുപ്പുകളില്‍ ശോഭ സുരേന്ദ്രന് വോട്ടുകുറഞ്ഞത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു. കഴക്കൂട്ടത്ത്, വി മുരളീധരന്‍ കഴിഞ്ഞതവണ നേടിയ അത്ര വോട്ടുകള്‍ ഇത്തവണ ശോഭ സുരേന്ദ്രന് നേടാന്‍ സാധിച്ചില്ല. വോട്ട് വിഹിതത്തിലും വലിയ ഇടിവുണ്ടായി. ഇതിന് പിന്നില്‍ മുരളീധര പക്ഷത്തിന്റെ ഇടപെടലാണെന്ന ആക്ഷേപം നിലവില്‍ ഉയര്‍ന്നിട്ടുണ്ട്. പരാതിയായി കേന്ദ്ര നേതൃത്വത്തിന് മുന്നിലും എത്തിയിട്ടുണ്ട് എന്നാണ് വിവരം.

തീരുമാനമെടുത്താല്‍ അത് ചരിത്രം

തീരുമാനമെടുത്താല്‍ അത് ചരിത്രം

ശോഭ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷയാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍, അത് ഒരു ചരിത്ര സംഭവം ആകും. കേരളത്തില്‍ ഇതുവരേക്കും ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടേയും സാരഥ്യം സ്ത്രീകളില്‍ ഏല്‍പിക്കപ്പെട്ടിട്ടില്ല. അത്തരമൊരു നീക്കം നടന്നാല്‍, സ്ത്രീകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ബിജെപിയ്ക്ക് കഴിയുമെന്ന രീതിയിലും വിലയിരുത്തലുകളുണ്ട്.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്

'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

English summary
What are the chances of Sobha Surendran to be the new President of Kerala BJP? At present, BJP has no women state chiefs in country, it makes Sobha's chances high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X