ദേശീയപാത വീതി കൂട്ടലിന് തടസ്സമാകുന്നതെന്ത് ? സംസ്ഥാനത്ത് അപകടമേഖലകൾ തുടർക്കഥയാകുമ്പോൾ!
തിരുവനന്തപുരം: ദേശീയപാതയുടെ വീതികൂട്ടൽ സമയബന്ധിതമായി നടക്കാത്തതിനാൽ സംസ്ഥാനപാതകളിലെ ബ്ലാക്ക് സ്പോട്ടുകൾ വർധിച്ചിട്ടുണ്ടെന്ന് വിവരം. അപകടമേഖലകളെയാണ് ബ്ലാക്ക് സ്പോട്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്. സംസ്ഥാനപാതയിൽ ഇത്തരത്തിൽ 28ഓളം അപകട മേഖലകൾ ഉണ്ടെന്നാണ് കണക്ക്. റോഡ് സുരക്ഷാ അതോറിറ്റി സംസ്ഥാനസർക്കാരിന് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടും ദേശീയപാത വീതി കൂട്ടൽ നടപടികൾക്ക് ഇനിയും വേഗം വന്നിട്ടില്ല.
47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം

സാധാരണഗതിയിൽ സ്ഥലമേറ്റെടുക്കൽ വേണ്ടവിധത്തിൽ നടക്കാത്തതാണ് ദേശീയപാത വികസനത്തിന് മെല്ലെപോക്കുകൾ സൃഷ്ടിക്കുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ശുപാർശപ്രകാരം അപകട മേഖലകളായ റോഡുകളിൽ വീതി കൂട്ടണമെന്ന നിർദ്ദേശം നൽകിയെങ്കിലും അനുഭാവപൂർവ്വമായ സമീപനം സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
സംസ്ഥാനപാതയിൽ എല്ലാ ജില്ലകളിലുമുള്ള ഇടുങ്ങിയ ഭാഗങ്ങളിലെ സ്ഥലങ്ങളും വീതികുറഞ്ഞ കൊടുംവളവുകളുമാണ് പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കുന്നത്. സ്ഥല സൗകര്യങ്ങൾ ഇല്ലാത്തതിനാൽ റോഡുകളിൽ വേണ്ടത്ര ഗതാഗത ക്രമീകരണം നടത്താനും അധികൃതർക്ക് കഴിയുന്നില്ല.

റോഡ് കയ്യേറിയുള്ള പാർക്കിങ്ങും സിഗ്നൽ ലൈറ്റുകൾ അനധികൃതമായ വിധത്തിൽ മറികടക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇതിനുപുറമേ ചെറിയ റോഡുകളിൽ കാണപ്പെടുന്ന അലക്ഷ്യമായ രീതിയിലും അമിതവേഗതയിലുമുള്ള വാഹനമോടിക്കലും അപകടങ്ങളുടെ ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള ഇടുങ്ങിയ സ്ഥലങ്ങളിലും കൊടുംവളവുകളിലും ചുരുങ്ങിയത് മൂന്നു വർഷത്തിനുള്ളിൽ അഞ്ച് മുതൽ എട്ട് ജീവനുകൾ വരെ പൊലിയുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. രാത്രികാലങ്ങളിൽ ചെറിയ റോഡുകളിലൂടെ പോലും ചീറിപ്പായുന്ന വാഹനങ്ങൾ അപകട മുന്നറിയിപ്പുകൾ അവഗണിക്കുന്നതും അപകടമരണങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

മദ്യപിച്ചുള്ള വാഹന യാത്രയും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള അലക്ഷ്യമായ ഡ്രൈവിംഗും ഇവിടെ വില്ലനായി നിൽക്കുന്നു. നേരത്തെ സ്ഥാപിച്ച മുന്നറിയിപ്പുകളും സിഗ്നൽ ലൈറ്റുകളും ഹമ്പുകളുമൊക്കെ പരാജയപ്പെട്ടതിനെ തുടർന്നാണ് വീതികൂട്ടൽ സർക്കാർ പരിഗണിച്ചത്. എന്നാൽ വീതികൂട്ടൽ ഇതുവരെയും ഫലപ്രാപ്തിയിലെത്തിട്ടില്ല എന്നുള്ളതാണ് വാസ്തവം.
റോഡ് പണികൾ നിയന്ത്രിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. നേരിട്ട് സർക്കാർ തന്നെയാണ് സ്ഥലമേറ്റെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരങ്ങൾ കൈമാറേണ്ടത്.

എന്നാൽ, കൂടിയാലോചനകളും ചർച്ചകളും മാത്രമേ നടക്കുന്നുള്ളൂ എന്നാണ് വിവരങ്ങൾ. കത്തിടപാടുകൾ നടക്കുന്നതല്ലാതെ ഇക്കാര്യത്തിൽ പുരോഗതിയും ഉണ്ടാകുന്നുമില്ല.ഗതാഗത വകുപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അപകട മേഖലകളിൽ 79 റോഡുകളാണുള്ളത്. ഇവ ഏറെക്കുറെ അപകടരഹിതമാക്കുന്നതിന് 101 കോടി രൂപയാണ് ആവശ്യമായി വരുന്നത്.
റോഡ് സുരക്ഷാ അതോറിറ്റി സർക്കാരിന് സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് 19 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള തുക അനുവദിക്കാത്തതിനാൽ മറ്റു നടപടിക്രമങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ബ്ലാക്ക് സ്പോട്ടുകൾ എന്ന് കണ്ടെത്തിയ 235 റോഡുകളിൽ ഇതിൽ 159 എണ്ണവും ദേശീയപാതയിലുള്ളതാണ്. ഇവ പരിഹരിക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ബ്ലാക്ക് സ്പോട്ടുകളിൽ മാത്രം 1700 പേർ മരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന കണക്കുകൾ.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് പൊതുമരാമത്ത് ഗ്രാമീണ റോഡുകളുടെ അപകടമേഖലകൾക്ക് കാരണം. വർഷംതോറും നടക്കാറുള്ള റോഡ്സേഫ്റ്റി ഓഡിറ്റിംഗ് പോലും ഇനിയും നടന്നിട്ടില്ല.
അപകടസാധ്യത ഒഴിവാക്കിയാണ് റോഡുകളിൽ ടാറിടൽ നടത്തിയിട്ടുള്ളത്. നടപടിക്രമങ്ങൾ വേഗത്തിലാക്കി ദേശീയപാത വീതികൂട്ടൽ യാഥാർഥ്യമാക്കിയാൽ മാത്രമേ അപകടങ്ങളുടെ തോത് ഒരുപരിധിവരെയെങ്കിലും കുറയ്ക്കാൻ കഴിയുകയുള്ളൂവെന്നാണ് ഈ രംഗത്ത് പരിജ്ഞാനമുള്ള വിദഗ്ധർ പറയുന്നത്.
ചുവന്ന ഫ്രോക്കില്‍ തിളങ്ങി സൂര്യ മേനോന്‍; താരത്തിന്റെ ബിഗ് ബോസ് ഫിനാലെ ലുക്ക് വൈറലാകുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications