"ജയറാം വഞ്ചിച്ചു, ജയിലിൽ അടയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു, ഒരു ബ്രാഹ്മണൻ എന്ന നിലയിൽ ചെയ്‌തത് തെറ്റ്"
മലയാളികളുടെ പ്രിയതാരമായ ജയറാം അധികം വിവാദങ്ങളിൽ ഒന്നും ചെന്നുപെട്ട ആളായിരുന്നില്ല. പൊതുവെ ഇൻഡസ്ട്രിയിൽ കാര്യമായ വിമർശനം ഏൽക്കേണ്ടി വന്നിട്ടില്ല താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹത്തിന് പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ അതിന് ഒരു മാറ്റം അനുഭവിക്കേണ്ടി വന്നിരുന്നു. ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജയറാമിന്റെ പേരും ഉയർന്നുവന്നത്.
സ്വർണപ്പാളിയിൽ കൃത്രിമം കാട്ടിയതിന് പോലീസ് പിടിയിലായ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ ശബരിമലയിൽ നിന്നെത്തിച്ച ചില വസ്‌തുക്കൾ പൂജയ്ക്ക് വച്ചിരുന്നു എന്ന കണ്ടെത്തലാണ് താരത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ജയറാമിനെ കുറിച്ച് പരാമർശിക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തുകയാണ് സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുനിൽ പരമേശ്വരന്റെ വാക്കുകൾ
നടൻ ജയറാമിനെ നമ്മൾക്ക് എല്ലാവർക്കും ഇഷ്‌ടമാണ്. എനിക്ക് ആണേലും അദ്ദേഹത്തിനോട് എന്തെങ്കിലും വ്യക്തിവിരോധമോ ദേഷ്യമോ ഇല്ല. എന്റെ ശത്രുവല്ല അദ്ദേഹം. പക്ഷേ ജയറാമിനെ കുറിച്ച് ഞാനൊരു പ്രോഗ്രാം ചെയ്‌തു. അത് ചെയ്‌തത് എന്താണ്? ഇപ്പോഴത്തെ വിവാദനായകനായ ഉണ്ണി കൃഷ്‌ണൻ പോറ്റിയുമായി ബന്ധപ്പെട്ടിരുന്നു. അയാളെ ഞാനൊരിക്കലും കള്ളൻ എന്ന് വിളിക്കില്ല. അങ്ങനെയാവുമ്പോൾ നമ്മളെ എല്ലാവരെയും കള്ളന്മാർ എന്ന് വിളിക്കേണ്ടി വരും.
അദ്ദേഹം ശബരിമലയിലെ സാലഭഞ്ജികകൾ കൊണ്ട് പോയി പൂജിച്ചതിനെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്‌തു എന്നുള്ളത് ശരിയാണ്. അത് നൂറ് ശതമാനവും ജയറാം എന്ന് പറയുന്ന ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ആള് ചെയ്യാൻ പാടില്ലാത്തതാണ്. കാരണം ഒരു വിഗ്രഹം ഇരിക്കേണ്ട സ്ഥലം, അതിന് ചുറ്റും പ്രാണപ്രതിഷ്‌ഠ ചെയ്യേണ്ട സ്ഥലം, ഭഗവാൻ ഇരിക്കുന്ന സ്ഥാനത്തിന് ചുറ്റുമുള്ള ചെമ്പോ ലോഹമോ എന്ത് തന്നെയായാലും, അതൊക്കെ ഇളക്കിമാറ്റി ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
ബ്രാഹ്മണ സമുദായത്തിൽ ഉൾപ്പെട്ട ഒരാളാണ് അദ്ദേഹം, എന്റെ വീട്ടിലേക്ക് അത് കൊണ്ട് വരരുത് എന്ന് പറയുക മാത്രമല്ല ചെയ്യേണ്ടത്, അത് വേണ്ടപ്പെട്ടവരെ അറിയുകയുമാണ് ചെയ്യേണ്ടത്. അതിന് പകരം ജയറാം എന്താണ് ചെയ്‌തത്, അദ്ദേഹം തമിഴ്‌നാട്ടിലെ കൊറേ ആൾക്കാരെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഒക്കെ വിളിച്ചുവരുത്തി വീട്ടിൽ വലിയ പൂജാപരിഹാരങ്ങൾ ഒക്കെ ചെയ്‌തു. അതിനെ കുറിച്ച് ഉള്ളതൊക്കെ നമ്മുടെ പ്രേക്ഷകർ കണ്ടുകാണും.
അങ്ങനെ ഇരിക്കുമ്പോഴാണ് ജയറാം ഏറ്റവും കൂടുതൽ വേദനിപ്പിച്ചു എന്ന് അവകാശപ്പെടുന്ന ഒരാൾ എന്നെ കാണാൻ വരുന്നത്. എന്തിനാണെന്ന് ചോദിച്ചാൽ ജയറാമിനെ കുറിച്ചുള്ള ഓരോ കഥകളും മറ്റും പറയാൻ. ഇത് എന്നോട് പറയേണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ജയറാം എന്റെ ശത്രു ഒന്നുമല്ലെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. ജയറാമിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, അദ്ദേഹം എന്റെ ശത്രുവോ മിത്രമോ ഒന്നുമല്ല.
ജയറാം എന്നെ വ്യക്തിപരമായി ഒന്നും ചെയ്‌തിട്ടില്ല. അവൻ കാരാഗൃഹത്തിൽ കിടക്കണം, ഇതെല്ലം നിങ്ങൾ വായിക്കണം എന്നൊക്കെ എന്നോട് ആ പുള്ളി വന്നുപറഞ്ഞു. ഞാൻ ചോദിച്ചു എന്തിനെന്ന്. നമുക്ക് അദ്ദേഹത്തോട് പറയാനുള്ളത് പറഞ്ഞു. ബ്രാഹ്മണ സമുദായത്തിൽപെട്ട ആള് ഒരിക്കലും അങ്ങനെ എന്ത് നേട്ടങ്ങൾക്ക് വേണ്ടി ആണെങ്കിലും അങ്ങനെ ചെയ്യരുതായിരുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ് നമ്മൾ ചെയ്‌തിട്ടുള്ളത്. ഒന്നല്ല ജയറാം വേദനിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന രണ്ട് മൂന്ന് പേരാണ് എന്റെടുത്ത് വന്നിരുന്നത്.
ഞാൻ ചോദിച്ചു ഇതൊക്കെ ബിസിനസ് പരമായിട്ടുള്ള കാര്യങ്ങളാണ്, ജയറാമിന്റെ വളർച്ചയിൽ നിങ്ങൾക്ക് അസൂയ ഇല്ലെന്ന് പറയാൻ പറ്റുമോ എന്ന് അവരോട് ചോദിച്ചു. അദ്ദേഹം തെറ്റ് ചെയ്‌തു, അത് നമ്മൾ ചൂണ്ടിക്കാണിച്ചു. അത് ചിലപ്പോൾ അദ്ദേഹത്തിന് ശരിയായിരിക്കും. അദ്ദേഹം തിരുത്തണമെന്ന് ആഗ്രഹിക്കുകയാണ് നമ്മൾ ചെയ്യുന്നത്. അങ്ങനെ പരദൂഷണം പറയാൻ എനിക്ക് താൽപര്യമില്ല.












Click it and Unblock the Notifications