അയോധ്യയിലേക്ക് കോണ്‍ഗ്രസ് പോകുമോ: സുധാകരനും സതീശനും നിലപാട് വ്യക്തമാക്കണമെന്ന് എംവി ജയരാജന്‍
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകുമോയെന്ന കാര്യം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനവും വ്യക്തമാക്കണമെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. മതവും വിശ്വാസവും വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള നിലപാടാണ്, ഉറച്ച മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയർത്തിപ്പിടിച്ച സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
''ഞാൻ തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകും''
===========
ഹിന്ദുത്വ കാർഡുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് ചരിത്രപുസ്തകത്തിലെ ചവറായി മാറുമെന്നാണ്, 'പള്ളിപൊളിച്ചിടത്ത് കാലുവെക്കാമോ കോൺഗ്രസ്' എന്ന തലക്കെട്ടിൽ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിലൂടെ സമസ്ത കോൺഗ്രസ്സിന് നൽകുന്ന താക്കീത്. സമസ്ത ഇങ്ങനെ പറഞ്ഞപ്പോൾ ബിജെപിയുടെ കെണിയിൽ വീഴരുത് എന്ന ഉപദേശമാണ് ലീഗ് വക്താവ് നൽകിയത്. രണ്ടുകൂട്ടരും സിപിഐ(എം) നിലപാടിനെ അഭിനന്ദിക്കുന്നുമുണ്ട്.
മതവും വിശ്വാസവും വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള നിലപാടാണ്, ഉറച്ച മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയർത്തിപ്പിടിച്ച സിപിഐ(എം)നുള്ളത്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനച്ചടങ്ങിൽ സിപിഐ(എം) പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് അതുകൊണ്ടാണ്. സിപിഐ(എം)നെ ക്ഷണിച്ചതുപോലെ കോൺഗ്രസ്സിനെയും ക്ഷണിച്ചു.
ക്ഷേത്രം പണിയാൻ വെള്ളി ഇഷ്ടിക അയച്ചുകൊടുക്കുകയും ക്ഷേത്രത്തിന്റെ ശിലയിടാൻ പ്രധാനമന്ത്രി പോയപ്പോൾ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും സമാന ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തവരാണ് അക്കാലത്ത് കോൺഗ്രസ്. ബാബറി മസ്ജിദിലെക്ക് വിഗ്രഹം കടത്താനും ആരാധന നടത്താനും സൗകര്യമുണ്ടാക്കിക്കൊടുത്തതും 92ൽ പള്ളിപൊളിക്കാൻ കോൺഗ്രസ് ഭരിക്കുമ്പോൾ സഹായം ചെയ്തുകൊടുത്തതും, ഇക്കഴിഞ്ഞ 5 നിയമസഭകളിലെ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് കോൺഗ്രസ് നേതാക്കൾ അഭിമാനത്തോടെ ജനങ്ങളോട് പറഞ്ഞ കാര്യമാണ്.
പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രനിർമിതി രാജ്യത്തിന്റെ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തണമെന്നും മറ്റൊരിടത്ത് പള്ളി നിർമിക്കാൻ സ്വന്തമായി പണമുണ്ടാക്കണമെന്നും മുസ്ലീം പേഴ്‌സണൽ ബോർഡിനോട് നിർദ്ദേശിച്ച സുപ്രീംകോടതിയുടെ അന്നത്തെ വിധി വിവേചനപരവും ഭരണഘടനയുടെ സത്തയ്ക്ക് നിരക്കാത്തതുമായിരുന്നു. അത് ബിജെപിക്ക് സഹായകമായി.
ഗാന്ധിജിയും, ഭരണഘടനാ നിർമാണ സഭയിലെ അംഗം കൂടിയായ പ്രഥമ പ്രധാനമന്ത്രിയും സ്വീകരിച്ച ഉറച്ച മതനിരപേക്ഷ നിലപാട് അട്ടിമറിച്ച ഇന്നത്തെ കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാട് തീവ്രഹിന്ദുത്വവാദികൾക്ക് കൂടുതൽ കരുത്ത് പകർന്നു. അതുകൊണ്ടാണ് കോൺഗ്രസ്സ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന സംശയം ശക്തിപ്പെട്ടത്. മാത്രമല്ല, ചില കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. സിപിഐ(എം)നെപ്പോലെ ഉറച്ച മതനിരപേക്ഷ നിലപാട് ഒരു കാലത്തും കോൺഗ്രസ്സിനില്ല.
'ഞാൻ തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകും' എന്ന് പറയുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെയും, ആർഎസ്എസ് സ്ഥാപകനേതാക്കളുടെ ചിത്രങ്ങൾക്ക് മുമ്പിൽ തിരികൊളുത്തി വർഗീയവാദികളുടെ സഹയാത്രികനായി നടക്കുന്ന പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം എന്താണെന്നറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. അയോധ്യയിൽ പോകണമെന്നാണോ?
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications