
ഏഷ്യാനെറ്റ് ന്യൂസിന്റെ ഇംഗ്ലീഷ് ചാനൽ? തലപ്പത്ത് മാതൃഭൂമിയിൽ നിന്ന് പോയ മനോജ് കെ ദാസ്! ചർച്ച കൊഴുക്കുന്നു
മാതൃഭൂമി പത്രാധിപര്‍ ആയിരുന്ന മനോജ് കെ ദാസ് സ്ഥാനമൊഴിഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. മാനേജ്‌മെന്റിന്റെ താത്പര്യക്കുറവ് തന്നെയാണ് മനോജ് കെ ദാസ് പടിയിറങ്ങാന്‍ വഴിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ മാനേജ്‌മെന്റ് താത്പര്യപ്രകാരം എഡിറ്റര്‍ സ്ഥാനത്തക്ക് എത്തിയ ആള്‍ തന്നെ ആയിരുന്നു മനോജ് കെ ദാസ്.
മാതൃഭൂമി വിട്ടതിന് ശേഷം മനോജ് കെ ദാസിന്റെ അടുത്ത നീക്കം എന്താണെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. അതിന് ചില ഉത്തരങ്ങളും പുറത്ത് വരുന്നുണ്ട്. മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് പോകുന്നത് എന്നാണ് അത്തരത്തില്‍ പ്രചരിക്കുന്ന ഒന്ന്. വിശദാംശങ്ങള്‍ നോക്കാം...
നടി മമതയുടെ പുത്തൻ ലുക്ക്... വൈറലായി പുതിയ ഫോട്ടോകൾ

ഏഷ്യാനെറ്റ് ന്യൂസ്
ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ ആയിരുന്നു ഏഷ്യാനെറ്റ്. ഇന്ന് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും രണ്ട് സ്ഥാപനങ്ങള്‍ ആണ്. ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍സിന്റെ ഉടമസ്ഥതയില്‍ ആണ്.

മനോജ് കെ ദാസ്
മനോജ് കെ ദാസിന് മുമ്പും ഏഷ്യാനെറ്റ് ന്യൂസുമായി ഒരു ബന്ധമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ റെസിഡന്റ് എഡിറ്റര്‍ ആയി കുറച്ച് കാലം മനോജ് കെ ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മനോജ് കെ ദാസ് വീണ്ടും ഏഷ്യാനെറ്റ് ന്യൂസിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

താത്പര്യങ്ങള്‍
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ സഹസ്ഥാപകന്‍ ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ പിന്നീട് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍സ് റിപ്പബ്ലിക് ടിവിയിലെ ഓഹരികള്‍ ഒഴിവാക്കി. ഏഷ്യാനെറ്റ് ന്യൂസിന് ദേശീയതലത്തില്‍ ഒരു ഇംഗ്ലീഷ് ചാനല്‍ കൂടി രാജീവ് ചന്ദ്രശേഖര്‍ താത്പര്യപ്പെടുന്നു എന്നാണ് ചര്‍ച്ചകള്‍. മനോജ് കെ ദാസിന്റെ വഴികളും ഇതുമായി ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.

ഗ്രൂപ്പ് എഡിറ്റര്‍ തസ്തിക
മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ന്യൂസിന് കീഴിലുള്ള മൊത്തം സ്ഥാപനങ്ങളുടേയും ഗ്രൂപ്പ് എഡിറ്റര്‍ ആക്കിയേക്കുമെന്നാണ് ചിലരെങ്കിലും പ്രതീക്ഷിക്കുന്നത്. മാതൃഭൂമിയില്‍ ചാനലിന്റേതടക്കും ഗ്രൂപ്പ് എഡിറ്റര്‍ പദവിയ്ക്കായി മനോജ് കെ ദാസ് ശ്രമിച്ചിരുന്നു എന്ന വാര്‍ത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിലാണ് ഏഷ്യാനെറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ കൊഴുത്തത്.

ഡിജിറ്റല്‍ മേഖലയില്‍
ടെലിവിഷന്‍ മേഖലയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇനിയും കൂടുതല്‍ മുതല്‍ മുടക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ ആരായുകയും ചെയ്യുന്നുണ്ട്. മലയാളം കൂടാതെ ഇംഗ്ലീഷിലും, ഹിന്ദിയിലും തെലുങ്കിലും ബംഗാളിയിലും ഏഷ്യാനെറ്റ് ന്യൂസിന് ന്യൂസ് പോര്‍ട്ടലുകള്‍ ഉണ്ട്. മലയാളത്തില്‍ അല്ലാതെ കന്നടയില്‍ മാത്രമാണ് വാര്‍ത്താ ചാനല്‍ ഉള്ളത്. കന്നഡയില്‍ ഒരു ദിനപത്രവും ഏഷ്യാനെറ്റ് ന്യൂസിന് കീഴിലുണ്ട്.

എഡിറ്റര്‍ സ്ഥാനത്തേക്കെത്തിയാല്‍
മനോജ് കെ ദാസ് ഗ്രൂപ്പ് എഡിറ്റര്‍ ആയി എത്തുകയാണെങ്കില്‍ ഇപ്പോഴത്തെ ഇംഗ്ലീഷ് പതിപ്പ് മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയും ഏഷ്യാനെറ്റ് ന്യൂസ് വച്ചുപുലര്‍ത്തുന്നുണ്ട്. അപ്പോല്‍ മലയാളം ഉള്‍പ്പെടെയുള്ള ചാനലുകളുടെ മേധാവിത്വവും മനോജ് കെ ദാസിലേക്ക് എത്തും. ഇത് സ്ഥാപനത്തിന് മൊത്തത്തില്‍ ഗുണകരമാകുമോ എന്ന ആശങ്ക ജീവനക്കാരില്‍ ചിലര്‍ പങ്കുവയ്ക്കുന്നും ഉണ്ട്.

സംഘപരിവാര്‍ അനുകൂലി
പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടെ കേരള എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച പരിചയമുള്ള ആളാണ് മനോജ് കെ ദാസ്. കടുത്ത സംഘപരിവാര്‍ അനുകൂലിയാണ് ഇദ്ദേഹമെന്നാണ് പൊതു അഭിപ്രായം. ഇപ്പോള്‍ മാതൃഭൂമിയില്‍ നിന്ന് മാറേണ്ട സാഹചര്യം പോലും അതുകൊണ്ടാണെന്ന് പലരും വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഈ സംഘപരിവാര്‍ അനുകൂല നിലപാട് ആയിരിക്കും മനോജ് കെ ദാസിന് ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള വഴി തുറക്കുക എന്നും ചിലര്‍ കരുതുന്നുണ്ട്.

നിലവിലെ സ്ഥിതി
ഏഷ്യാനെറ്റ് ന്യൂസിനോട് കടുത്ത വിയോജിപ്പാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിനുള്ളത്. സംസ്ഥാന നേതൃത്വം ഏഷ്യാനെറ്റ് ബഹിഷ്‌കരണം നടപ്പിലാക്കിയിരിക്കുകയും ആണ്. മനോജ് കെ ദാസിനെ പോലെ ഒരാള്‍ എഡിറ്റര്‍ സ്ഥാനത്തെത്തിയാല്‍ ബിജെപിയുമായി ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ കഴിയുമെന്ന പ്രതീക്ഷ, പുറത്ത് നില്‍ക്കുന്ന ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.
മലയാളിയായ രാജീവ് ചന്ദ്രശേഖറിന് ആശംസയർപ്പിക്കാന്‍ പോലും കെ സുരേന്ദ്രനില്ല; വിരുദ്ധമായി ശോഭ മാത്രം
ഫ്‌ളോറല്‍ സാരിയില്‍ സുന്ദരിയായി നടി ഭാവന; വൈറലായി ചിത്രങ്ങള്‍, കമന്റുമായി മറ്റ് താരങ്ങള്‍