ആ പീഡനക്കേസിന് പിന്നിലാര്? യുവതി മൊഴി നല്‍കാനെത്തിയില്ല, മറുപടി ഇങ്ങനെ എന്ന് ബാലചന്ദ്രകുമാര്‍
കൊച്ചി: ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയ യുവതിക്ക് പിന്നിലാര് എന്ന ചോദ്യം ഉയരുന്നു. കണ്ണൂര്‍ സ്വദേശിയായ 40കാരിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 10 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലായിരുന്നു പരാതി.
തനിക്കെതിരായ കേസിന് പിന്നില്‍ ദിലീപ് ആണ് എന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. എന്നാല്‍ വ്യാജമായ പരാതി നല്‍കാന്‍ ഒരു സ്ത്രീ തയ്യാറാകുമോ എന്ന ചോദ്യം സ്വാഭാവികമാണ്. മറ്റൊന്ന് സ്വന്തം വ്യക്തിത്വത്തെ ബാധിക്കുന്ന പരാതിയാണ് യുവതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ ശേഷം പിന്നെന്ത് സംഭവിച്ചു? അറിയാം വിശദാംശങ്ങള്‍...

കണ്ണൂര്‍ സ്വദേശിനിയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. എളമക്കര പോലീസിന് പരാതി കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. യുവതിയുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ രഹസ്യമൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിരുന്നു.

പത്ത് വര്‍ഷം മുമ്പാണ് സംഭവത്തിലാണ് പരാതി. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും യുവതി പറയുന്നു. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് മറ്റൊരിക്കല്‍ വിളിച്ചുവരുത്തുകയായിരുന്നുവത്രെ.

പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡന ദൃശ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. നടിയുടെ കേസില്‍ ബാലചന്ദ്രകുമാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് കേട്ടപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതിയുമായി ബന്ധമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആരോപണം ഉന്നയിച്ച സ്ത്രീയെ തനിക്കറിയില്ലെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പരാതി കൊടുത്ത ശേഷം മൊഴി നല്‍കാന്‍ വിളിച്ചപ്പോള്‍ വന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. വീട്ടുകാരുമായി ആലോചിച്ച ശേഷം വരാം എന്നാണ് യുവതി പോലീസിന് നല്‍കിയ മറുപടി എന്ന് അറിയാന്‍ കഴിഞ്ഞു. ദിലീപിന് വേണ്ടി ബലിയാടാകേണ്ട എന്ന് തോന്നിക്കാണുമെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

തിരുവവന്തപുരത്ത് യുട്യൂബ് ചാനല്‍ നടത്തുന്ന സ്ത്രീയും മറ്റു ദിലീപ് അനുകൂലികളും ചേര്‍ന്നാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. പീഡനക്കേസിന് പിന്നില്‍ ദിലീപാണ്. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവം എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ഗ്ലാമറായി മംമ്ത മോഹന്‍ദാസ്; ആരെയും ആകര്‍ഷിക്കും... പുതിയ ഫോട്ടോകള്‍ വൈറല്‍

അതിനിടെ ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സിനിമ പ്രഖ്യാപിക്കണമെന്നും പണം കൊടുക്കാനുള്ളവരോട് സംസാരിക്കണമെന്നും ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്നതാണ് ഓഡിയോയിലുള്ളത്. സംവിധായകന് തന്നോട് വൈരാഗ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടാണ് ദിലീപ് ഓഡിയോ സന്ദേശം കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, ദിലീപിന് ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും. ജാമ്യത്തിന് ഇത്രയും ദിവസമെടുത്തത് ആദ്യമാണ്. ജാമ്യം മാത്രമാണ് അനുവദിച്ചത്. കേസ് അവസാനിച്ചിട്ടില്ല. അന്വേഷണം ഇനിയും ബാക്കിയാണെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.












Click it and Unblock the Notifications