കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മൂന്നു ദിവസത്തെ ദുരന്തനിവാരണ ബോധവത്കരണ ക്യാംപ്

Google Oneindia Malayalam News

കോഴിക്കോട്: ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റും സംസ്ഥാന ദുരന്ത നിവാരണ സമിതിയും കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക്ടാങ്ക് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും (സിപിപിആര്‍) ചേര്‍ന്ന് കോഴിക്കോട് ദുരന്ത നിവാരണ ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 22-24 വരെ 'അമേരിക്ക വിത്ത് കേരള' എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ പ്രിപേര്‍ഡ്‌നെസ് എന്നീ രംഗത്തെ അമേരിക്കന്‍ മാതൃകകളും ദുരന്ത നിവാരണ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

Flood rescue

നേരത്തെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പ്രൊജക്ടിന്റെ ഭാഗമായി വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി "Community-Based Disaster Risk Mitigation." എന്ന വിഷയം പ്രതിപാദ്യമാക്കിയാണ് കോഴിക്കോടും ക്യാംപ് സംഘടിപ്പിക്കുന്നത്.

ക്യാംപില്‍ ഡോ. സാമന്ത എല്‍. മോണ്ടനോ (അസിസ്റ്റന്റ് പ്രൊഫസര്‍, എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് ഡിസാസ്റ്റര്‍ സയന്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക ഒമഹ), പ്രൊഫസര്‍ ജാനകി ആന്ധാരിയ (ജംഷഡ്ജി ടാറ്റ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, മുംബൈ), ഡോ. ജി.പി പത്മനാഭന്‍ (ഫോര്‍മര്‍ എമര്‍ജന്‍സി അനലിസ്റ്റ്, യുണൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം) എന്നിവര്‍ പങ്കെടുക്കും.

കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചുകായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ഒക്ടോബര്‍ 24ന് അവസാന ദിനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യാത്ഥിതിയാവും. കോഴിക്കോട് കളക്ടര്‍ സാംബശിവ റാവു, ലോറന്‍ ലവ്‌ലേസ് (യു.എസ് കോണ്‍സുലേറ്റ്) ഡോ. ധനുരാജ് (സിപിപിആര്‍) എന്നിവരും സംസാരിക്കും.

ക്യാംപിന്റെ ഭാഗമായി ദുരന്തനിവാരണ വിഷയത്തില്‍ ജെ.ഡി.ടി ഇസ്‌ലാം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുമായി ചേര്‍ന്ന് ചലചിത്ര മേളയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്ന് "Building Resilience in Disasters" എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടത്തുന്നുണ്ട്.

English summary
WORKSHOP ON COMMUNITY-BASED DISASTER RISK MITIGATION IN KOZHIKODE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X