കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മാണ തൊഴിലാളിക്കും നോക്കുകൂലി!

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ മേഖലയില്‍ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മണല്‍ ലഭ്യത കുറഞ്ഞതാണ് പ്രശ്‌നം രൂക്ഷമായത്. ഇതിനിടെ അന്യ സംസ്ഥാന തൊഴിലാളികളെ വെച്ച് ജോലി ചെയ്യിക്കണമെങ്കില്‍ തങ്ങള്‍ക്ക് പണം തരണമെന്ന് നാട്ടുകാരായ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

പുഴകളില്‍ നിന്ന് മണലെടുക്കുന്നതിന് കര്‍ശന നിയന്ത്രണം വന്നതോടെ മണല്‍ വില കുത്തനെ ഉയര്‍ന്നു. ഇത് കോണ്‍ട്രാക്ടര്‍മാരെ പ്രതിസന്ധിയിലാക്കി. ഇതോടൊപ്പം തൊഴിലാളികളുടെ സഹകരണമില്ലാത്തും പ്രശ്‌നമായിരിക്കുകയാണ്.

Construction

നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന കൂലി കൊടുത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാന്‍ ആകില്ലെന്നാണ് ഭൂരിപക്ഷം കോണ്‍ട്രാക്ടര്‍മാരും പറയുന്നത്. അത്രയും ഉയര്‍ന്ന വിലയാണ് മണലിന് നല്‍കേണ്ടി വരുന്നത്.

ജോലി തുടര്‍ന്ന് പോകണം എങ്കില്‍ തൊഴിലാളികള്‍ കൂലി കുറക്കണം എന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. അല്ലാത്ത പക്ഷം ഉയര്‍ന്ന വിലക്ക് മണല്‍ വാങ്ങി പണി നടത്താനാകില്ലെന്നും പറയുന്നു.

കൂലി കുറക്കാന്‍ തൊഴിലാളികള്‍ സന്നദ്ധരല്ല. അങ്ങനെയെങ്കില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കാമെന്ന് വച്ചല്‍ തദ്ദേശീയ തൊഴിലാളികള്‍ സമ്മതിക്കുന്നുമില്ല.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തദ്ദേശീയരെ അപേക്ഷിച്ച് കുറഞ്ഞ കൂലി കൊടുത്താല്‍ മതി. അന്യ സംസ്ഥാനക്കാരെ ജോലിക്ക് വക്കുന്നതില്‍ മലയാളികളിളാ തൊഴിലാളികള്‍ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ കയറ്റിറക്ക് മേഖലയില്‍ ഉള്ളത് പോപലെ നോക്ക് കൂലി നല്‍കണം എന്നാണ് ആവശ്യം. ഒരു ആന്യ സംസ്ഥാന തൊഴിലാളിക്ക് ഇത്ര രൂപ എന്ന നിലയില്‍ തദ്ദേശീയ തൊഴിലാളിക്ക് നല്‍കണം എന്നാണ് ആവശ്യം . അല്ലാത്ത പക്ഷം ജോലി ചെയ്യാന്‍ സമ്മതിക്കില്ല എന്നും നാട്ടിലെ തൊഴിലാളികള്‍ പറയുന്നു.

കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെടുന്നതു പോലെ കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. അന്യ സംസ്ഥാന തൊഴിലാളികളെ വച്ച് ജോലി ചെയ്യിച്ച് തങ്ങള്‍ക്ക് ഒരു വിഹിതം തന്നാലും കോണ്‍ട്രാക്ടര്‍ക്ക് നഷ്ടം വരില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

എന്തായാലും നോക്കുകൂലി കൊടുത്ത് അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചമട്ടാണ്.

English summary
Workers asks for nokku kooli in construction sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X