'അമ്മ' പണ ഭ്രാന്ത് പിടിച്ച പുരുഷ താരങ്ങളുടെ സംഘടന!! പരിഹാസവുമായി എൻഎസ് മാധവൻ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: താരസംഘടനയായ അമ്മയെ പരിഹസിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. നടി ആക്രമിക്കപ്പെട്ട സംഭവവത്തിൽ അമ്മ സ്വീകരിച്ച നിലപാടികളെയാണ് മാധവൻ പരിഹസിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് പരിഹാസം. പണത്തിനും പുരുഷ മേധാവിത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മയെന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.

അമ്മ എന്ന് ഇംഗ്ലീഷിലെഴുതി ഓരോ അക്ഷരത്തെയും വ്യാഖ്യാനിച്ചാണ് എൻഎസ് മാധവൻ പരിഹസിച്ചിരിക്കുന്നത്. അസോസിയേഷൻ ഓഫ് മണി മാഡ് മെയ്ൽ ആക്ടേഴ്സ് എന്നാണ് അദ്ദേഹം അമ്മയെ വ്യാഖ്യാനിച്ചിരിക്കുന്നത്. അമ്മ പുരുഷതാരങ്ങൾക്കു വേണ്ടിയുള്ളതാണെന്നും സ്ത്രീ താരങ്ങൾക്കായി രണ്ടാനമ്മയുണ്ടെന്നും അദ്ദേഹം പരിഹസിക്കുന്നു.

nsmadhavan

കലാകാരന്മാർ ആർദ്ര ചിത്തരും പെട്ടെന്ന് വികാരമുണ്ടാകുന്നവരുമായാണ് കാണപ്പെടുന്നത്. അമ്മയ്ക്ക് ശേഷം മലയാള സിനിമയിൽ കതുഴി രൂപപ്പെട്ടതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറയുന്നു. അമ്മ ഇരയെ അധിക്ഷേപിച്ചെന്നും ദിലീപും സലിംകുമാറും ചേർന്ന് ഇരയെ അപകീർത്തിപ്പെടുത്തിയെന്നും അജുവര്‍ഗീസ് ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും മറ്റൊരു ട്വീറ്റിൽ മാധവൻ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെയാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടായത്. ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ പിറത്തു വന്നതോടെ ദിലീപിന് പിന്തുണയുമായി നടന്മാരായ അജുവർഗീസും സലിം കുമാറും രംഗത്തെത്തിയിരുന്നു. നടി നുണ പറയുന്ന തരത്തിൽ സലിംകുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടത് വിവാദമായിരുന്നു. നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കുന്നതോടെ എല്ലാം അവസാനിക്കുമെന്നും സലിംകുമാർ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ ഇതിൽ മാപ്പ് പറഞ്ഞ് സലിംകുമാർ രംഗത്തെത്തി. ദിലീപിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള പ്രതകരണത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതാണ് അജുവിന് വിനയായത്. ചാനൽ ചർച്ചയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയും പ്രതിയായ പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇതും വിവാദമായി.

English summary
writer ns madhavan criticise amma
Please Wait while comments are loading...