എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്, പുരസ്‌കാരം സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്. ചെറുകഥാകൃത്താണ് വത്സല. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരാണ് സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം നല്‍കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള പ്രഖ്യാപനം കൂടിയായിരുന്നു വത്സലയുടേത്.

പാര്‍ശ്വല്‍ക്കൃത ജീവിതങ്ങള്‍ വത്സല ശക്തമായി അവതരിപ്പിച്ചെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ഓരങ്ങളിലേക്ക് വകഞ്ഞു മാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച വത്സല, പ്രാദേശികവും വംശീയവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിച്ച് എഴുത്തുകാരിയാണെന്ന് ജൂറി പറഞ്ഞു. അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്ന മത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. നെല്ല് ആയിരുന്നു വത്സയുടെ ആദ്യ നോവല്‍. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണിത്.
ഈ നോവല്‍ പിന്നീട് അതേ പേരില്‍ രാമു കാര്യാട്ട് സിനിമയക്കാക്കി. അതും വലിയ വിജയം നേടിയിരുന്നു. നെല്ലിന് കുങ്കുമം അവാര്‍ഡും ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സിഎച്ച് അവാര്‍ഡ്, കഥ അവാര്‍ഡ്, മുട്ടുത്തുവര്‍ക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ചീളുകല്‍, മലയാളത്തിന്റെ സുവര്‍ണകഥകള്‍, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകള്‍, ചേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ എന്നിവയാണ് പ്രധാന കൃതികള്‍.
അതേസമയം 2010-11-കാലയളില്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷായിരുന്നു വത്സല. നിലമുറങ്ങുന്ന വഴികള്‍ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.












Click it and Unblock the Notifications