പ്ലാവും കുരുമുളകും മുതല്‍ ശാസ്ത്രവിജ്ഞാനകോശം വരെ; ഗ്രേഷ്യസ് ബെഞ്ചമിൻ വേറെ ലെവലാണ്
തിരുവനന്തപുരം: കോട്ടുകാൽ പയറ്റുവിളയിലെ ഒരു ഗൃഹനാഥൻ്റെ കഥയാണ് ഇനി പറയുന്നത്. പേര് ഗ്രേഷ്യസ് ബഞ്ചമിൻ.വയസ്സ് 67. നല്ല ഒന്നാന്തരം എഴുത്തുകാരനും കൃഷിക്കാരനുമാണ് ഇദ്ദേഹം. പ്ലാവും കുരുമുളകും, കപ്പവാഴകളും, മഞ്ഞളും, ഇഞ്ചിയും, കൈതയും തുടങ്ങി ഗ്രേഷ്യസിൻ്റെ പറമ്പിൽ എന്തു നട്ടാലും വിളയും. കാർഷിക രംഗത്ത് നിന്നുള്ളവർക്കുള്ള രചനകളും ശാസ്ത്ര വിജ്ഞാനകോശവുമടക്കം 240 ഓളം പുസ്തകങ്ങളും ഗ്രേഷ്യസ് രചിച്ചിട്ടുണ്ട്. കർഷക ഭാരതി അടക്കമുള്ള 25 പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. എഴുത്തിലും കൃഷിയിലും വ്യത്യസ്തനാവുകയാണ് ഈ ഗൃഹനാഥൻ.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

വിഴിഞ്ഞത്തെ കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിളയിലാണ് ഗ്രേഷ്യസ് ബെഞ്ചമിൻ്റെ കൃഷിത്തോട്ടം. വീടിന്റെ മുൻവശത്ത് പ്ലാവും, കുരുമുളകും, തൊട്ടടുത്തവളപ്പിൽ നൂറിലേറെ കപ്പവാഴകളും, കൈതച്ചക്കകളുമടക്കം നിരവധി വിഭവങ്ങളുണ്ട് ഇവിടെ. മഞ്ഞളും ഇഞ്ചിയും അടക്കമുള്ള ചെറുകൃഷികൾക്കും ബെഞ്ചമിൻ്റെ പുരയിടത്തിൽ സ്ഥാനമുണ്ട്. വീട്ടാവശ്യത്തിന് പാല് ലഭിക്കാനായി കുള്ളൻ പശു, അൻപതിലേറെ കരിങ്കോഴികൾ, വാത്തകൾ എന്നിവയും ഇവിടെ വരുന്നവർക്ക് കാഴ്ചകളുടെ പുതുവസന്തം തീർക്കുന്നു. ഇതൊക്കെ ഗ്രേഷ്യസ് ബെഞ്ചമിനെന്ന കൃഷിക്കാരൻ്റെ കഥകൾ മാത്രം.

തീർന്നില്ല, ഒരു മികച്ച എഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. 67 വയസ്സുകാരനായ ബെഞ്ചമിൻ 240 ഓളം പുസ്തകങ്ങൾ ഇതുവരെ എഴുതിത്തീർത്തു. ചരിത്രം, ശാസ്ത്രം, കൃഷി, സമകാലിക സംഭവങ്ങൾ, കാർഷികരംഗത്തുള്ളവർക്ക് വഴികാട്ടിയാകുന്ന പുസ്തകങ്ങൾ അങ്ങനെ പോകുന്നു ആ നീണ്ട നിര.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ശാസ്ത്ര വിജ്ഞാനകോശവും ഗ്രേഷ്യസിൻ്റെ തൂലികയിൽ പിറന്നിട്ടുണ്ട്. കർഷകഭാരതിയടക്കമുള്ള സംസ്ഥാന സർക്കാരിൻ്റെ വിവിധ 25ലേറെ വലുതും ചെറുതുമായ പുരസ്കാരങ്ങൾ ഇദ്ദേഹം ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.
ഏത് ലുക്കിലും മാസാണ്... തരംഗമായി മമ്മൂക്കയുടെ പോണി ടെയില്‍ പോസ്

കാർഷികമേഖലയിൽ ഇത്രയുമധികം പ്രവർത്തനങ്ങൾ ചെയ്തതോടെ അന്നത്തെ കൃഷി ഓഫീസർ കാർഷിക മാസികയിൽ തന്നെ കുറിച്ച് എഴുതി.അദ്ദേഹം നൽകിയ പ്രചോദനം ഉൾക്കൊണ്ട് പിന്നീട് സ്വയം എഴുതാൻ തുടങ്ങി. എഴുത്തിലൂടെ തരക്കേടില്ലാത്ത മെച്ചപ്പെട്ട തുക നേടാൻ കഴിഞ്ഞു. രണ്ട് കൈകളെ പോലെയാണ് തനിക്ക് എഴുത്തും കൃഷിയും. കൃഷിക്കൊപ്പം തന്നെ എഴുത്തിന് വേണ്ടിയും സമയം മാറ്റിവയ്ക്കും - ഗ്രേഷ്യസ് ബെഞ്ചമിൻ പറയുന്നു.

വീട്ടുവളപ്പിൽ നിന്ന് വിളവെടുക്കുന്ന ഇഞ്ചി ഉണക്കിപ്പൊടിച്ച് ഇഞ്ചിചമ്മന്തി,നാളികേരത്തിൽ നിന്നുള്ള ഉരുക്കെണ്ണ,കൈതച്ചക്കയിൽ നിന്ന് പ്രകൃതിദത്തമായ ജാം എന്നിവയും തൻ്റെ വീട്ടിൽ ഗ്രേഷ്യസ് ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇവ തിരുവനന്തപുരം നഗരത്തിലെ ആവശ്യക്കാരുടെ വീടുകളിൽ കയറിയിറങ്ങി വിൽക്കുകയും ചെയ്യും. ആവശ്യത്തിന് സാമ്പത്തികം ഇതുവഴിയും ലഭിക്കും. ഭാര്യ കലയും മക്കളായ അനുപമയും അനുജയും എഴുത്തിനും കൃഷിക്കും പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.
പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

കൃഷിക്കാരാകാൻ മടിക്കുന്നവർക്ക് പ്രചോദനവും ഉത്സാഹവും നൽകുന്നതാണ് ഗ്രേഷ്യസിൻ്റെ വാക്കുകൾ. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയേയും അറിഞ്ഞുള്ള ജീവിതമാണ് കൃഷിയിലൂടെ ഇദ്ദേഹം അടയാളപ്പെടുത്തുന്നത്. കാർഷികരംഗത്തിനൊപ്പം ചുവടുറപ്പിക്കാൻ ഒരു പരിധിവരെയെങ്കിലും ആധുനിക സമൂഹത്തിലെ മനുഷ്യർ വിസ്സമതിക്കുമ്പോൾ ശക്തമായ നിലപാടുകളോടെ ഈ രംഗത്ത് ഉറച്ചുനിൽക്കുകയാണ് എഴുത്തുകാരനും കൃഷിക്കാരനുമായ ഗ്രേഷ്യസ് ബെഞ്ചമിൻ.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍
Recommended Video
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications