കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021ലെ കൊവിഡും കേരളവും; ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തില്‍ എത്തിയിട്ട് രണ്ട് വര്‍ഷത്തോളമായി. വാക്‌സിനേഷനും പുതിയ ചികിത്സാ രീതികളൊക്കെ വന്നിട്ടും വൈറസ് ഇന്നും മായാതെ ലോകത്ത് തുടരുകയാണ്. ഇന്ത്യയില്‍, കേരളത്തില്‍ വാക്‌സിന്‍ ഭൂരിഭാഗം പേരിലും എത്തിയിട്ടും ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കേരളത്തില്‍ 2020നേക്കാളും കൊവിഡ് പിടിമുറുക്കിയത് 2021ല്‍ ആണെന്ന് പറയാം.

Recommended Video

cmsvideo
Year ender: important developments related to covid in Kerala

അഖിലേഷും, അരവിന്ദ് കേജ്രിവാളും ഒന്നിക്കില്ല; ഉത്തര്‍പ്രദേശില്‍ ഇത്തവണ തീ പാറും പോരാട്ടംഅഖിലേഷും, അരവിന്ദ് കേജ്രിവാളും ഒന്നിക്കില്ല; ഉത്തര്‍പ്രദേശില്‍ ഇത്തവണ തീ പാറും പോരാട്ടം

ആദ്യ ഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് കേരളം കയ്യടി നേടിയെങ്കിലും 2021ലെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനം വിമര്‍ശനം നേരിട്ടു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന ഒരു സാഹചര്യം ഉണ്ടായി. കൂടാതെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തെ യാത്രക്കാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര വിലക്കുകള്‍ ഉള്‍പ്പടെ നേരിടുന്ന സാഹചര്യം ഉണ്ടായി.

kerala

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ നിന്നുള്ള ജില്ലകള്‍ മാത്രമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ ആഗോള മാധ്യമങ്ങള്‍ പ്രശംസിച്ച കൊവിഡ് മാതൃക രണ്ടാം ഘട്ടമാകുമ്പോഴേക്കും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മരണ സംഖ്യയും കേരളത്തില്‍ കൂടാന്‍ തുടങ്ങി. ഇന്ന രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതുവരെ 45,000 കൂടുതല്‍ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, രണ്ടാം തരംഗം കേരളത്തില്‍ ശക്തിയാര്‍ജിച്ചതോടെ സര്‍ക്കാരിന് 2021ല്‍ ലോക്ക് ഡൗണ്‍, രാത്രികാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉടലെടുത്തു. കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനവും ആ സമയത്ത് സര്‍ക്കാര്‍ നേരിടേണ്ടിവന്നു. 2021 മാര്‍ച്ചോടെയാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വീശിയത്. ഓരോ ദിവസങ്ങള്‍ കഴിയും തോറും ഓരോ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് രോഗികളാണ് ഉണ്ടായത്.

പല സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അടക്കമുള്ള പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള യാത്ര നിയന്ത്രണവും ഏര്‍പ്പെടുത്തുകയുണ്ടായി. അന്യ സംസ്ഥാന ഗതാഗതങ്ങള്‍ക്കും ഓരോ സര്‍ക്കാരുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനം സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഏറ്റവും സാരമായ രീതിയില്‍ തന്നെ ബാധിച്ചിരുന്നു.

ഇപ്പോള്‍ 2021 അവസാനിക്കുമ്പോഴും കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരിക്കുകയാണ്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (ഠജഞ) നിരക്ക്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഇപ്പോഴുമുള്ളത്.

അതുകൂടാതെ കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 29 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.

2021 അവസാനിക്കുമ്പോള്‍ കേരളത്തില്‍ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,60,58,097), 76.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,04,31,147) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,02,240)

English summary
Year Ender 2021: Important developments related to Covid in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X