വക്കീലന്മാർക്ക് പൊതു പ്രവർത്തനം വേണ്ട? അതെന്താ പിണറായി പോലീസേ അങ്ങിനെ?

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്രക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉയരുന്നു. പുതുവൈപ്പ് സമരക്കാരെ തല്ലിചതച്ചതിനു പിന്നാലെ വീണ്ടും പിണറായി പോലീസിന്റെ വീര സാഹസിക പ്രവർത്തനങ്ങൾ വെളിപ്പെടുകയാണ്. ആംആദ്മി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സിആർ നീലകണ്ഠനാണ് യതീഷ് ചന്ദ്രക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തിയ തന്നോട് ഡെപ്യൂട്ടി കമ്മീഷണര്‍ പൊതുപ്രവര്‍ത്തനം വേണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞതായി ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ഏഷ്യാനെറ്റ് അവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.‌

വക്കീലാണെങ്കിൽ കോടതിയിൽ പോകണം

വക്കീലാണെങ്കിൽ കോടതിയിൽ പോകണം

അഡ്വക്കേറ്റാണെന്ന് പറഞ്ഞപ്പോള്‍ വക്കീലാണെങ്കില്‍ കോടതിയില്‍ പോയാല്‍ മതിയെന്ന് യതീഷ് ചന്ദ്ര പറഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവർ പരിപാടിയിൽ സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.

സംഭവം ലാത്തിച്ചാർജ്ജിനിടയിൽ

സംഭവം ലാത്തിച്ചാർജ്ജിനിടയിൽ

പുതുവൈപ്പിനിൽ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടന്ന ലാത്തിചാർജ്ജിനിടിയിലായിരുന്നു സംഭവം നടന്നത്.

ഇടപെട്ടത് സ്ത്രീകൾക്കെതിരായ അക്രമം കണ്ടപ്പോൾ

ഇടപെട്ടത് സ്ത്രീകൾക്കെതിരായ അക്രമം കണ്ടപ്പോൾ

എറണാകുളം മറൈന്‍ഡ്രൈവിനടുത്ത് കുട്ടികളും സ്ത്രീകളുമടക്കം ആളുകള്‍ കൂടി നില്‍ക്കുന്നു. ഈ യതീഷ് ചന്ദ്രയെന്ന ആള്‍ ഓടിവന്നു പറയുന്നു, ‘ഓടടാ ഇവിടുന്ന്, വിടടാ' എന്ന്. സ്ത്രീകളെ അടിച്ച് വാനില്‍ കയറ്റിയപ്പോഴാണ് ഞാന്‍ ഇടപെട്ടതെന്നും നീലകണ്ഠൻ പറഞ്ഞു.

പെരുമാറ്റം മോശപ്പെട്ട രീതിയിൽ

പെരുമാറ്റം മോശപ്പെട്ട രീതിയിൽ

പ്രശ്നത്തിൽ ഇടപെട്ടപ്പോൾ വളരെ മോശപ്പെട്ട രീതിയിലാണ് തന്നോട് യതീഷ് ചന്ദ്ര പെരുമാറിയതെന്നും ചർച്ചക്കിടയിൽ അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ട

പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ട

ഇങ്ങനെയാണോ സര്‍ ആറസ്റ്റ് ചെയ്യുക എന്ന് യതീഷ് ചന്ദ്രയോട് ചോദിച്ചപ്പോൾ, നീയിതില്‍ ഇടപെടേണ്ട, നീയാരാ എന്ന് ചോദിച്ചു. ഒരു പൊതുപ്രവര്‍ത്തകനാണെന്നും അഡ്വക്കേറ്റ് ആണെന്നും ഞാന്‍ പറഞ്ഞു. എനിക്കിതില്‍ ഇടപെടാന്‍ കഴിയും. അപ്പോള്‍ എന്റെയടുത്ത് പറഞ്ഞു അഡ്വക്കേറ്റ് കോടതിയില്‍ പോയാല്‍ മതി. പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ട. എന്നാണ് യതീഷ് ചന്ദ്ര പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഐഒസി പ്ലാന്റില്‍ നിര്‍മ്മാണം നടക്കില്ല

ഐഒസി പ്ലാന്റില്‍ നിര്‍മ്മാണം നടക്കില്ല

ലാത്തിചാർജ്ജ് നടന്ന ദിവസം രാത്രി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്നും ഹരിത ട്രൈബ്യൂണലിന്റെ ജൂലൈ നാലിന് കേസ് പരിഗണിക്കുന്നതുവരെ ഐഒസി പ്ലാന്റില്‍ നിര്‍മ്മാണം നടക്കില്ലെന്ന് മന്ത്രി വാക്ക് നല്‍കിയിരുന്നെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.

പോലീസ് നടപടിയെ അനുകൂലിച്ച് കോടിയേരി

പോലീസ് നടപടിയെ അനുകൂലിച്ച് കോടിയേരി

അതേസമയം പുതുവെപ്പ് സമരത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നടപടിയെന്നും അന്നേദിവസം സമരക്കാര്‍ പ്രതിഷേധം ഒഴിവാക്കണമായിരുന്നെന്നും കോടിയരേി പറഞ്ഞു.

കൈയ്യുംകെട്ടി നോക്കി നിൽക്കുക പേലീസ് നയമല്ല

കൈയ്യുംകെട്ടി നോക്കി നിൽക്കുക പേലീസ് നയമല്ല

സമരക്കാരെ പോലീസ് തടഞ്ഞില്ലെങ്കില്‍ സ്ഥിതി എന്തായിരിക്കും. ക്രമസമാധാന നില തകരാതെ നോക്കേണ്ട ഉത്തരവാദിത്തമാണ് പോലീസിനുള്ളത്. അല്ലാതെ സമരത്തിന്റെ മറവില്‍ പൊലീസിനെ മാത്രം ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ല. പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുക എന്നത് പൊലീസ് നയമല്ല.

ചിലർ ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല

ചിലർ ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട്. അതനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഇടപെടും

ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഇടപെടും

ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി പറഞ്ഞു. സിപിഐയുടെ അഭിപ്രായം അവരുടെ അഭിപ്രായം മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി

English summary
You are an advocate go to the court said Yathish Chandra says CR Neelakandan
Please Wait while comments are loading...