പ്രണയബദ്ധരായി, പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം!ഒടുവിൽ! യുവദമ്പതികൾ ആ കടുംകൈ ചെയ്തത്!!

  • Posted By:
Subscribe to Oneindia Malayalam

പുന്നയൂർക്കുളം: യുവ ദമ്പതിമാരെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കള പുന്നൂക്കാവ് റോഡിൽ പാടുവീട്ടിൽ പരേതനായ വേലായുധന്റെ മകൻ ഹരീഷ്, ഭാര്യ അബിത എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപവാദ പ്രചരണങ്ങളിൽ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷ് എരുമപ്പെട്ടിയിൽ അലൂമിനിയം ഫാബ്രിക്കേഷൻസ് പണിക്കാരനാണ്. അബിത ആൽത്തറയിലെ സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിദ്യാർഥിനിയാണ്. ഇരുവരും ദളിത് കുടുംബാംഗങ്ങളാണ്. ആത്മഹത്യ പ്രേരണ നടന്നിട്ടുളളതായി ആത്മഹത്യ കുറിപ്പിൽ നിന്ന് വ്യക്തമായതായി പോലീസ് പറയുന്നു.

suicide

രാവിലെ എട്ടോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ഹരീഷിനെയും അബിദയെയും കൂടാതെ ഹരീഷിന്റെ അമ്മ രജനി, സഹോദരി ബിജിതസഹോദരൻ ജിഷ്ണു എന്നിവരും വീട്ടിൽ താമസിക്കുന്നുണ്ട്. ജിഷ്ണു പണിക്ക് പോയിരുന്നു. നേരം വെളുത്തിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രായമപൂർത്തിയാകുന്നതിന് മുമ്പ് തന്നെ അമ്പലത്തിൽ വച്ച് താലി കെട്ടി ഇരുവരും ഒന്നിച്ച് ജീവിക്കുകയായിരുന്നു. കഴിഞ്ഞമാസം എട്ടിന് ഹരീഷുമായുണ്ടായ പിണക്കത്തെ തുടർന്ന് അബിദ വീടുവിട്ട് പോയിരുന്നു. ഇതിനെ തുടർന്ന് ഹരീഷ് പോലീസിൽ പരാതി നൽ‌കി. തുടർന്ന് അബിദയെ ഗുരുവായൂര്‍ ക്ഷേത്ര പരിസഹരത്തു നിന്ന് കണ്ടെത്തി.

വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മിൽ നല്ല ബന്ധത്തിൽ തന്നെയായിരുന്നു. എന്നാൽ അബിദ വീടുവിട്ടുപോയതുമായി ബന്ധപ്പെട്ട് അപവാദ പ്രചരണങ്ങൾ ഉണ്ടായി. ചിലർ ഇരുവരെയു പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇരുവരും മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി നിർണായകമാകും.

English summary
young couple's suicide.
Please Wait while comments are loading...