കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ബിയിലിടാന്‍ കോടതിയുടെ പടം;യുവാവ് പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായി കാണുന്നതൊക്കെ ക്യാമറയില്‍ പകര്‍ത്തുക എന്നത് ഇപ്പോള്‍ ന്യൂ ജനറേഷന്റെ ഒരു ശീലമാണ്. എന്നാല്‍ എല്ലാ സ്ഥലത്തും ഇങ്ങനെ ഫോട്ടോ എടുക്കാന്‍ നിന്നാല്‍ മുട്ടന്‍ പണി കിട്ടുമെന്ന് ഇനിയെങ്കിലും ഓര്‍ത്തോളൂ... ഫേസ് ബുക്കില്‍ ഇടാന്‍ കോടതിയുടെ ചിത്രമെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അങ്ങ് ദൂരെ അമേരിക്കയിലോ, ഉഗാണ്ടയിലോ ഒന്നുമല്ല ഇത്തരം ഒരു സംഭവം നടന്നത്. നമ്മുടെ സ്വന്തം കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍...

Facebook

നെടുമങ്ങാട് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ചിത്രമെടുത്തതാണ് യുവാവിനെ പോലീസിന്റെ പിടിയിലാക്കിയത്. ഒരു കേസില്‍ സാക്ഷി പറയനാനെത്തിയതായിരുന്നു ഇയാള്‍.

പിരപ്പന്‍കോട് സ്വദേശി ദിലീപ് എന്ന 32 കാരനാണ് കുടുങ്ങിയത്. കോടതിയില്‍ കയറി മജ്‌സ്‌ട്രേറ്റിന്റേയും കോടതിയുടെ ഉള്‍വശത്തിന്റെയും ചിത്രമാണ് ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

മജിസ്‌ട്രേറ്റ് തന്നെ ആണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഉടന്‍ തന്നെ കോടതിയില്‍ ഉണ്ടായിരുന്ന പോലീസുകാരോട് വിവരം പറഞ്ഞു. പോലീസുകാര്‍ ദിലീപിനെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് ചിത്രം പകര്‍ത്തിയതെന്ന് ഇയാള്‍ വിശദീകരിച്ചത്.

English summary
Yoth booked by police for taking picture of court to upload in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X