ദിലീപിനോളം വരുമോ വെറുമൊരു നഴ്സ്!! വീണ്ടും സക്കറിയ! വിധിക്കേണ്ടത് മാധ്യമങ്ങളും ജനങ്ങളുമല്ല!!

  • Posted By:
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് വീണ്ടും പിന്തുണയുമായി എഴുത്തുകാരൻ പോൾ സക്കറിയ. ജനാധിപത്യത്തില്‍ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സക്കറിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ കാര്യത്തില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ അദ്ദേഹം നിരപരാധിയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് സക്കറിയ വ്യക്തമാക്കിയിരുന്നു. ഇത് ഏറെ വിവാദമാവുകയും നിരവധി പ്രമുഖർ സക്കറിയയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ദിലീപ് നിരപരാധി

ദിലീപ് നിരപരാധി

മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടൻ ദിലീപിന്റെ കാര്യത്തിലും കോടതി തീർപ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണെന്ന് സക്കറിയ പറയുന്നു. ഈ സാർവ ലൗകിക തത്വം ബാധകമാണ് എന്ന് ഞാൻ അഭിപ്രായപ്പെട്ടതിനെ എതിർത്തവരും അനുകൂലിച്ചവരും ഉണ്ടെന്ന് അദ്ദേഹം.

ജനാധിപത്യ തത്വങ്ങൾ മറക്കുന്നു

ജനാധിപത്യ തത്വങ്ങൾ മറക്കുന്നു

തന്റെ അഭിപ്രായത്തെ എതിർത്തവരായിരുന്നു കൂടുതലെന്നാണ് സക്കറിയ പറയുന്നത്. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വർധിക്കുകയായിരിക്കാം. അതുകൊണ്ടാണ് എതിർക്കുന്നവരുടെ എണ്ണം കൂടിയതെന്നും സക്കറിയ വ്യക്തമാക്കുന്നു. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും എണ്ണം വർധിക്കുന്നതായി സക്കറിയ കുറ്റപ്പെടുത്തുന്നു.

മാധ്യമങ്ങൾ അഴിച്ചുവിട്ട കൂട്ട മദമിളകൽ

മാധ്യമങ്ങൾ അഴിച്ചുവിട്ട കൂട്ട മദമിളകൽ

ചാരവൃത്തിക്കേസിലും സോളാർ കേസിലുമടക്കം മറ്റു പല സംഭവങ്ങളിലും മാധ്യമങ്ങൾ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെയാണ് ഇത് ഓർമിപ്പിക്കുന്നതെന്നും സക്കറിയ. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാൻ അന്ന് എഴുതുമ്പോൾ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു- സക്കറിയ പറയുന്നു.

 ദിലീപിനോളം വരുമോ ഒരു നഴ്സ്

ദിലീപിനോളം വരുമോ ഒരു നഴ്സ്

ദിലീപിന്റെ വൃത്താന്തങ്ങൾ നാട് വാഴുമ്പോൾ ജനസേവകരായ നഴ്‌സുമാരുടെ അവകാശ സമരം എത്ര സമർത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നതെന്ന് കാണണമെന്ന് സക്കറിയ പറയുന്നു. ദിലീപിനോളം വരുമോ വെറുമൊരു നഴ്സ് എന്നാണ് സക്കറിയ ചോദിക്കുന്നത്.

വിധിക്കേണ്ടത് മാധ്യമങ്ങളല്ല

വിധിക്കേണ്ടത് മാധ്യമങ്ങളല്ല

ഒരു ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ലെന്നും കോടതിയാണെന്നും സക്കറിയ ആവർത്തിക്കുന്നു. അല്ലെങ്കിൽ ഗോ രക്ഷകർ നടത്തുന്ന അടിച്ചു കൊല്ലലുകൾക്കെന്തു പ്രശ്നമെന്നും സക്കറിയ ചോദിക്കുന്നു.

ഇത് മാത്രമാണ് വാസ്തവം

ഇത് മാത്രമാണ് വാസ്തവം

പോലീസിന്റെ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണെന്നും കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണെന്നും സക്കറിയ പറയുന്നു. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തെളിവുകൾ നൽകുക

തെളിവുകൾ നൽകുക

നടൻ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ല. അവർക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുക. സക്കറിയ പറയുന്നു. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കുമെന്നും അദ്ദേഹം.

English summary
zacharia again support dileep in actress attack case
Please Wait while comments are loading...