കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിടുക്കന് നല്‍കിയ വാക്ക് പാലിച്ചു; എസ്എസ്എല്‍സിക്ക് മിന്നുംവിജയം നേടിയ യുപി സ്വദേശിക്ക് 'സമ്മാനം'

Google Oneindia Malayalam News

കൊട്ടാരക്കര: കൊല്ലത്ത് നിന്ന് വളരെ സന്തോഷം പകരുന്ന വാർത്തയാണ് വന്നിരിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് വിജയം നേടിയ അന്തർസംസ്ഥാന തൊഴിലാളിയുടെ മകന് ഭൂമി വാങ്ങാൻ ഒരുലക്ഷം രൂപയുടെ ചെക്ക് നൽകി വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് നഗരസഭാധ്യക്ഷൻ.

നെടുവത്തൂർ ഇ.വി.എച്ച്.എസ്. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി ആയിരുന്ന ഉത്തർപ്രദേശ് സ്വദേശി റാം കരണിൻറെയും സവിതയുടെയും മകനായ കുൽദീപിന് വീട് വെക്കാനുള്ള വസ്തു വാങ്ങാൻ സഹായിക്കുമെന്ന് കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ. ഷാജു വാഗ്ദാനം നൽകിയിരുന്നു. ഈ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം..

kollam new

നെടുവത്തൂർ ചാലൂക്കോണത്ത് വാടക വീട്ടിലാണ് കുൽദീപും കുടുംബവും കഴിയുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ ഭൂമി വാങ്ങാൻ ഒരു ലക്ഷം രൂപയുടെ ചെക്ക് കുൽദീപിൻറെ പിതാവിന് കൈമാറി. നഗരസഭാധ്യക്ഷനും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച തുകയാണ് ആദ്യഘട്ടമായി കൈമാറിയത്.

സ്കൂൾ പി.ടി.എ പ്രസിഡൻറ് വി. ഗോപകുമാർ, സ്കൂൾ പ്രിൻസിപ്പൽ ജി.ജി. വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ, മാനേജർ, കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. നിലവിൽ നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കുൽദീപ്.

English summary
kollam: A check of Rs 1 lakh was given to the son of a native of Uttar Pradesh who scored A plus in SSLC exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X